ന​ട​വ​യ​ലി​ൽ 25ന് ​റി​ലേ സ​ത്യ​ഗ്ര​ഹം
Wednesday, September 23, 2020 11:16 PM IST
പ​ന​മ​രം: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു ചു​റ്റും പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പി​ക്കാ​നു​ള്ള കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രെ 25നു ​ന​ട​വ​യ​ലി​ൽ റി​ലേ സ​ത്യ​ഗ്ര​ഹം സം​ഘ​ടി​പ്പി​ക്കാ​ൻ ന​ട​വ​യ​ൽ ഇ​ട​വ​ക പാ​രി​ഷ് കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്നു കൗ​ണ്‍​സി​ൽ വി​ല​യി​രു​ത്തി.

പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ​ഞ്ചാ​യ​ത്തു​ക​ൾ ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു. ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ.​ജോ​സ് മേ​ച്ചേ​രി​ൽ, ഫാ.​നി​ധി​ൻ ആ​ല​യ്ക്ക​ത്ത​ട​ത്തി​ൽ, ഫാ.​ഷി​ജോ വേ​ന​ക്കു​ഴി, ത​ങ്ക​ച്ച​ൻ കു​റി​ച്ചാ​ത്ത്, ജോ​ഷി മു​ണ്ട​യ്ക്ക​ൽ, ബി​ജു ചീ​ങ്ക​ല്ലേ​ൽ, സാ​ബു നി​ര​പ്പേ​ൽ, വി​ൻ​സ​ന്‍റ് ചേ​ര​വേ​ലി​ൽ, ഗ്രേ​ഷ്യ​സ്, ടോ​മി ചേ​ന്നാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.