വ​യ​നാ​ട്ടി​ൽ വീ​ണ്ടും കോ​വി​ഡ് മ​ര​ണം
Wednesday, September 23, 2020 10:15 PM IST
മീ​ന​ങ്ങാ​ടി: വ​യ​നാ​ട്ടി​ൽ ഒ​രാ​ൾ​കൂ​ടി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. മീ​ന​ങ്ങാ​ടി ചെ​ന്ന​ലോ​ട് കോ​ള​നി​യി​ലെ കൃ​ഷ്ണ​നാ​ണ്(60)​ഇ​ന്ന​ലെ പു​ല​ർ​ച്ചെ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 16 ആ​യി.

പ്ര​മേ​ഹ​രോ​ഗി​യാ​യി​രു​ന്നു കൃ​ഷ്ണ​ൻ. ബ​ത്തേ​രി​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ 13നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്നു ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ര​മ.​മ​ക്ക​ൾ: സ​ന്ദീ​പ്, സ​നീ​പ്. മ​രു​മ​ക്ക​ൾ: വൈ​ശാ​ലി, മ​ഞ്ജി​മ.