പി. ​ല​ക്ഷ്മ​ണ​ൻ മാ​സ്റ്റ​ർ​ക്കു ശ്രേ​ഷ്ഠ ഗാ​ന്ധി​യ​ൻ പു​ര​സ്കാ​രം
Wednesday, September 23, 2020 12:12 AM IST
ക​ൽ​പ്പ​റ്റ:​കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി ദ​ർ​ശ​ൻ​വേ​ദി വ​യ​നാ​ട് ഘ​ട​ക​ത്തി​ന്‍റെ ശ്രേ​ഷ്ഠ​ഗാ​ന്ധി​യ​ൻ പു​ര​സ്കാ​ര​ത്തി​നു വ​യ​നാ​ട് ഡ​യ​റ്റ് മു​ൻ പ്രി​ൻ​സി​പ്പ​ൽ പി. ​ല​ക്ഷ്മ​ണ​നെ തെ​ര​ഞ്ഞെ​ടു​ത്തു.​ഗാ​ന്ധി​യ​ൻ പാ​ത പി​ന്തു​ട​ർ​ന്നു​ള്ള ജീ​വി​ത​രീ​തി​യും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ദ്ദേ​ഹ​ത്തെ പു​ര​സ്കാ​ര​ത്തി​നു തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നു വേ​ദി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.​ഒ​ക്ടോ​ബ​ർ ര​ണ്ടി​നു​ചേ​രു​ന്ന വേ​ദി സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തും.​ഗാ​ന്ധി​ദ​ർ​ശ​ൻ​വേ​ദി​യി​ൽ ആ​ജീ​വ​നാ​ന്ത അം​ഗ​ത്വ​ത്തി​നു​ള്ള ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ,പ്ര​ശം​സാ​ഫ​ല​കം എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. ത​ല​ശേ​രി ധ​ർ​മ​ടം പാ​ല​യാ​ട് സ്വ​ദേ​ശി​യാ​ണ് 85കാ​ര​നാ​യ ല​ക്ഷ്മ​ണ​ൻ മാ​സ്റ്റ​ർ.​ബ​ത്തേ​രി​യി​ലാ​ണ് സ്ഥി​ര​താ​മ​സം.​ഭാ​ര്യ കെ.​ടി. പു​ഷ്പ​ല​ത​യും മൂ​ന്നു ആ​ണ്‍​മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.
1989 മെ​യി​ലാ​ണ് വ​യ​നാ​ട് ഡ​യ​റ്റി​ന്‍റെ പ്രി​ൻ​സി​പ്പ​ലാ​യി നി​യ​മി​ത​നാ​യ​ത്.2001 മാ​ർ​ച്ചി​ൽ സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ച്ച​ശേ​ഷ​വും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത​ട​ക്കം സ​ജീ​വ​മാ​ണ്.​സ​ർ​വ​സേ​വാ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി,മ​ല​ബാ​ർ മേ​ഖ​ല ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം, പ​ത്താം​ത​രം തു​ല്യ​ത പ​രീ​ക്ഷ​യു​ടെ ജി​ല്ലാ​ത​ല കോ​ഴ്സ് ക​ണ്‍​വീ​ന​ർ,കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി വ​യ​നാ​ട് ജി​ല്ലാ ചെ​യ​ർ​മാ​ൻ,കി​ഡ്നി ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ, ഏ​ക​ത പ​രി​ഷ​ത്ത് ജി​ല്ലാ ചെ​യ​ർ​മാ​ൻ,സൈ​ക്കോ​ള​ജി​സ്റ്റ്സ് ആ​ൻ​ഡ് കൗ​ണ്‍​സ​ലേ​ഴ്സ് ട്രേ​ഡ് യൂ​ണി​യ​ൻ ജി​ല്ലാ ഉ​പ​ദേ​ശ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്. ആ​യി​ര​ത്തി​ല​ധി​കം വേ​ദി​ക​ളി​ൽ ഗാ​ന്ധി​യ​ൻ ചി​ന്ത​ക​ൾ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട് ബ​ത്തേ​രി ഗാ​ന്ധി ജം​ഗ്ഷ​നി​ൽ ഗാ​ന്ധി പ്ര​തി​മ സ്ഥാ​പി​ക്കു​ന്ന​തി​നു ചെ​ല​വു വ​ഹി​ച്ച​ത് ല​ക്ഷ്മ​ണ​ൻ മാ​സ്റ്റ​റാ​ണ്.