15,000 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Wednesday, September 23, 2020 12:12 AM IST
മൂ​ത്ത​ങ്ങ:​ ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു കേ​ര​ള​ത്തി​ലേ​ക്കു ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 15,000 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം(​ഹാ​ൻ​സ്) ഇ​ന്ന​ലെ മു​ത്ത​ങ്ങ​യി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തു.​ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു താ​മ​ര​ശേ​രി ഈ​ങ്ങാ​പ്പു​ഴ കു​ന്നി​ക്ക​ൽ റ​ഫീ​ഖി​നെ​തി​രെ (46) കോ​ട്പ ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്തു. പ്ര​തി​യെ തൊ​ണ്ടി​മു​ത​ൽ സ​ഹി​തം പോ​ലീ​സി​നു കൈ​മാ​റി.
എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. ഹ​രീ​ഷ്കു​മാ​ർ,പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ എം. ​ബി. ഹ​രി​ദാ​സ​ൻ,കെ.​കെ. അ​ജ​യ​കു​മാ​ർ,സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി. ​സു​രേ​ഷ്,പി.​ജി. അ​മ​ൽ​ദേ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വാ​ഹ​ന പ​രി​ശോ​ധ​ന.