ക​ടു​വാ​സ​ങ്കേ​തം: സി​എം​എ​ൽ മു​ഖ്യ​മ​ന്ത്രി​ക്കും വ​നം മ​ന്ത്രി​ക്കും ക​ത്ത​യ​യ്ക്കും
Wednesday, September 23, 2020 12:12 AM IST
മാ​ന​ന്ത​വാ​ടി:​വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തെ ക​ടു​വാ​സ​ങ്കേ​ത​മാ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു മു​ഖ്യ​മ​ന്ത്രി​ക്കും വ​നം മ​ന്ത്രി​ക്കും ക​ത്ത​യ​യ്ക്കാ​ൻ ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് മാ​ന​ന്ത​വാ​ടി രൂ​പ​ത മാ​നേ​ജിം​ഗ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തെ ക​ടു​വാ​സ​ങ്കേ​ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു ശി​പാ​ർ​ശ​ചെ​യ്തു വ​നം വ​കു​പ്പ് സ​ർ​ക്കാ​രി​നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​താ​യാ​ണ് അ​റി​യു​ന്ന​ത്.​ക​ടു​വ ഉ​ൾ​പ്പെ​ടെ വ​ന്യ​ജീ​വി​ക​ളു​ടെ ശ​ല്യം​മൂ​ലം പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണ് പു​തി​യ നീ​ക്കം.​കു​ടി​യൊ​ഴി​യാ​ൻ കു​ടി​യേ​റ്റ ജ​ന​ത​യെ നി​ർ​ബ​ന്ധി​ത​മാ​ക്കു​ന്നി​ട​ത്തോ​ളം രൂ​ക്ഷ​മാ​ണ് വ​ന്യ​ജീ​വി ശ​ല്യം. വ​ന സം​രം​ക്ഷ​ണ​വും ജ​ന സം​രം​ക്ഷ​ണ​വും ഒ​രു​പോ​ലെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്ക​ണം.​വ​ലി​യ സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​തം സൃ​ഷ്ടി​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളി​ൽ​നി​ന്നു അ​ധി​കാ​രി​ക​ൾ പി​ൻ​മാ​റേ​ണ്ട​തു​ണ്ടെ​ന്നു ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ഫാ.​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ൽ,ര​ഞ്ജി​ത് മു​തു​പ്ലാ​ക്ക​ൽ,ത​ങ്ക​ച്ച​ൻ മാ​പ്പി​ള​ക്കു​ന്നേ​ൽ, ടോം ​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.