വ​യ​നാ​ട്ടു​കാ​രു​ടെ പോ​രാ​ട്ട വീ​ര്യ​ത്തെ അ​ള​ക്ക​രു​ത്: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ
Monday, September 21, 2020 11:18 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ഫ​ർ സോ​ണ്‍ പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര​ട് രേ​ഖ​യി​ലെ ജ​ന​ദ്രോ​ഹ തീ​രു​മാ​ന​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​രു​ക​ൾ ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ വ​യ​നാ​ട് ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത വ​ലി​യ പ്ര​ക്ഷോ​ഭ​ത്തി​ന് മു​ന്നി​ട്ടി​റ​ങ്ങാ​ൻ ജ​ന​ങ്ങ​ൾ ഒ​രു​ങ്ങി​യി​രി​ക്ക​ണ​മെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ. ക​ത്തോ​ലി​ക്ക സ​ഭ സു​ൽ​ത്താ​ൻ ബ​ത്തേ​രി ഫൊ​റോ​ന കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​യ​നാ​ട​ൻ ജ​ന​ത​യോ​ട് ആ​ത്മാ​ർ​ത്ഥ​മാ​യ സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്േ‍​റ​തെ​ങ്കി​ൽ വ​നാ​തി​ർ​ത്തി പി​ന്നി​ട്ടു​ള്ള ബ​ഫ​ർ സോ​ണ്‍ പ്ര​ഖ്യാ​പ​നം പി​ൻ​വ​ലി​ക്കും. ഇ​തി​നാ​യി സ​മ്മ​ർ​ദ്ദം ചെ​ലു​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യ്യാ​റാ​വ​ണം. പു​തി​യ വ​ന സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന് വ​യ​നാ​ട്ടു​കാ​രെ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​ക്കാ​നാ​ണ് ശ്ര​മ​മെ​ങ്കി​ൽ ഈ ​നാ​ടി​ന്‍റെ സ​മ​ര​വീ​ര്യം സ​ർ​ക്കാ​രു​ക​ൾ ഇ​നി​യു​മ​റി​യു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. സ​മ​ര​പ​രി​പാ​ടി​ക​ളു​ടെ തു​ട​ക്ക​മാ​യി 27ന് ​വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ല​ക്കാ​ർ​ഡു​ക​ളു​യ​ർ​ത്തി ആ​ളു​ക​ൾ പ്ര​തി​ഷേ​ധി​ക്കും.
അ​സം​പ്ഷ​ൻ പ​ള്ളി​ക്കു മു​ന്നി​ൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ബി​ഷ​പ് ജോ​സ​ഫ് മാ​ർ തോ​മ​സ് സ​മ​രം ഉ​ത്ഘാ​ട​നം ചെ​യ്യും. വി​വി​ധ ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​താ​ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യും. രൂ​പ​ത നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ഇ​മെ​യി​ൽ ക്യാ​ന്പ​യി​നി​ൽ മു​ഴു​വ​ൻ ഇ​ട​വ​കാം​ഗ​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ക്കും. ഫൊ​റോ​ന വി​കാ​രി ഫാ.​ജെ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ.​എം. വി​ജ​യ​ൻ, സ​ണ്ണി നെ​ടും​ങ്ക​ല്ലേ​ൽ, ബെ​ന്നി കൈ​നി​ക്ക​ൽ, ഫാ.​തോ​മ​സ് തൈ​ക്കു ന്നും​പു​റം, ഫാ.​സെ​ബാ​സ്റ്റ്യ​ൻ ഉ​ണ്ണി​പ്പ​ള്ളി, ഫാ.​ചാ​ക്കോ മേ​പ്പു​റ​ത്ത്, സി​ബി​ച്ച​ൻ ക​രി​ക്കേ​ടം, ഗ്രേ​സി ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജ​ന​സം​ര​ക്ഷ​ണ സ​മി​തി​ ഉ​പ​വാ​സ​സ​മ​രം ഇന്ന്

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ ബ​ഫ​ർ സോ​ണ്‍ ആ​യി പ്ര​ഖ്യ​പി​ക്കാ​നു​ള്ള കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ര​ട് വി​ഞാ​പ​ന​ത്തി​നെ​തി​രെ ക​ൽ​പ്പ​റ്റ ജ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ഇ​ന്ന് മു​ത​ൽ ഒ​ക്ടോ​ബ​ർ ഒ​ന്ന് വ​രെ ഉ​പ​വാ​സ​സ​മ​രം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.
പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പ​ന​ത്തി​ൽ​നി​ന്ന് സ​ർ​ക്കാ​ർ പി​ൻ​മാ​റു​ക, വ​യ​നാ​ടി​നെ ഘ​ട്ടം​ഘ​ട്ട​മാ​യി ക​ടു​വാ​സ​ങ്കേ​തം ആ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, ക​ർ​ഷ​ക​രെ വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് സം​ര​ക്ഷി​ക്കു​ക, കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ ക്ഷു​ദ്ര ജീ​വി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് കൃ​ഷി​യി​ട​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് ഉ​പ​വാ​സ സ​മ​രം ന​ട​ത്തു​ന്ന​ത്. ഉ​പ​വാ​സ സ​മ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ഡ്വ.​റ​വ.​ഡോ. തോ​മ​സ് ജോ​സ​ഫ് തേ​ര​കം നി​ർ​വ​ഹി​ക്കും. ജ​ന​സം​ര​ക്ഷ​ണ സ​മി​തി ര​ക്ഷാ​ധി​കാ​രി ഫാ. ​ജോ​സ് വ​ട​യാ​പ​റ​ന്പി​ൽ, പ്ര​സി​ഡ​ന്‍റ് ജോ​ണി പാ​റ്റാ​നി, ക​ണ്‍​വി​ന​ർ ഫാ. ​റെ​ജി മു​തു​ക​ത്താ​നി എ​ന്നി​വ​രും മേ​ഖ​ല​യി​ലെ ഓ​രോ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളും സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.

പ്ര​ക്ഷോ​ഭം വ്യാ​പി​പ്പി​ക്കും: ജ​ന​സം​ര​ക്ഷ​ണ സ​മി​തി

പു​ൽ​പ്പ​ള്ളി: ക​ർ​ഷ​ക​രെ പീ​ഡി​പ്പി​ക്കു​ന്ന ബ​ഫ​ർ​സോ​ണ്‍ ന​ട​പ്പാ​ക്കാ​നു​ള​ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്തു തോ​ൽ​പ്പി​ക്കാ​ൻ പു​ൽ​പ്പ​ള്ളി​യി​ൽ ചേ​ർ​ന്ന ജ​ന​സം​ര​ക്ഷ​ണ സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​പ്പോ​ൾ ഇ​തു സം​ബ​ന്ധി​ച്ച ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ വ​യ​നാ​ട്ടി​ലെ അ​ഞ്ച് വി​ല്ലേ​ജു​ക​ൾ മാ​ത്ര​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ങ്കി​ലും സ​മീ​പ​ഭാ​വി​യി​ൽ വ​യ​നാ​ട്ടി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളെ​യും കു​ടി​യൊ​ഴി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​ണ് ബ​ഫ​ർ​സോ​ണ്‍ ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന​ത്.
ഇ​പ്പോ​ൾ​ത്ത​ന്നെ ക​ടു​വ​സ​ങ്കേ​ത​ത്തി​ന്‍റെ മ​റ​വി​ൽ വ​യ​നാ​ട്ടി​ൽ നി​ശ​ബ്ദ​മാ​യ കു​ടി​യൊ​ഴി​പ്പി​ക്ക​ലാ​ണ് ന​ട​ക്കു​ന്ന​ത്. വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം ജീ​വി​തം വ​ഴി​മു​ട്ടി​യ ഒ​രു ജ​ന​ത​യു​ടെ നി​സ​ഹാ​യാ​വ​സ്ഥ​യു​ടെ മ​റ​വി​ൽ കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള ഗൂ​ഡ​നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. വീ​ട് നി​ർ​മ്മി​ക്കു​ന്ന​തി​നും കൃ​ഷി​ചെ​യ്യു​ന്ന​തി​നും വി​ള​ക്ക് ക​ത്തി​ക്കു​ന്ന​തി​നു​പോ​ലു​മു​ള്ള അ​വ​കാ​ശം ജ​ന​ങ്ങ​ൾ​ക്കു നി​ഷേ​ധി​ക്കു​ന്ന ഈ ​നി​യ​മ​ത്തി​നെ​തി​രെ ജീ​വ​ൻ​മ​ര​ണ​പോ​രാ​ട്ടം ന​ട​ത്തു​വാ​ൻ ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും ക​ണ്‍​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ ബ​ന്ധ​പ്പെ​ട്ട​വ​രെ ഇ ​മെ​യി​ൽ, ക​ത്തു​ക​ൾ എ​ന്നി​വ വ​ഴി അ​റി​യി​ക്കു​ന്ന​തി​നും, വീ​ടു​വീ​ടാ​ന്ത​രം വി​ജ്ഞാ​പ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​ച്ച​ടി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.
പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​ജോ​സ് തേ​ക്ക​നാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വ​ർ​ഗീ​സ് മു​രി​യം​കാ​വി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​ഡ്വ.​പി.​ഡി. സ​ജി, ഫാ.​പോ​ൾ എ​ട​യ​കൊ​ണ്ടാ​ട്ട്, ബി​ബി​ൻ ചെ​ന്പ​ക്ക​ര, ബാ​ബു ന​ന്പു​ടാ​കം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​വി​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ​മി​തി രൂ​പീ​ക​രി​ച്ചു. ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ(​ചെ​യ​ർ​മാ​ൻ), എം.​എ​സ്. സു​രേ​ഷ്ബാ​ബു (വൈ​സ്ചെ​യ​ർ​മാ​ൻ), പു​ൽ​പ്പ​ള​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​പ്ര​കാ​ശ്(​ക​ണ്‍​വീ​ന​ർ), ഫാ.​പോ​ൾ എ​ട​യ​കൊ​ണ്ടാ​ട്ട്(​സെ​ക്ര​ട്ട​റി), ബാ​ബു ന​ന്പു​ടാ​കം(​പി​ആ​ർ​ഒ).
പു​ൽ​പ്പ​ള്ളി: കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ വി​ജ്ഞാ​പ​നം സ​ധാ​ര​ണ ജ​ന ജീ​വി​ത​ത്തി​നു ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​സം​ര​ക്ഷ​ണ സ​മി​തി പാ​ടി​ച്ചി​റ പ്രാ​ദേ​ശി​ക സ​മി​തി​ക്ക് രൂ​പം ന​ൽ​കി. ബ​ഫ​ർ സോ​ണ്‍ വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ച്ചു​കൊ​ണ്ട് ജ​ന​മ​ന​സി​ലെ ആ​ശ​ങ്ക​ക​ൾ അ​ക​റ്റ​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ടു​ക​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.
യോ​ഗ​ത്തി​ൽ വി​കാ​രി ഫാ.​ജ​യി​സ് പൂ​ത​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​നു കൊ​ല്ലം​പ​റ​ന്പി​ൽ, ജെ​ന്‍റി തെ​റ്റ​യി​ൽ, മാ​ത്യു മ​ങ്ങാ​ട്ടു​കു​ന്നേ​ൽ, മൈ​ക്കി​ൾ മ​ഞ്ഞ​കു​ന്നേ​ൽ, ആ​ന്േ‍​റാ പ​ള്ളി​ക്ക​ൽ, ലി​സി ക​ട്ടി​ക്കാ​നാ​യി​ൽ, ചി​ഞ്ചു പ്ലാ​ക്കി​യി​ൽ, സി​സ്റ്റ​ർ ബെ​ൻ​സി സി​എം​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​മെ​യി​ൽ ക്യാം​പെ​യ്നിം​ഗി​ലൂ​ടെ​യും ക​ത്തു​ക​ൾ അ​യ​യ്ക്കു​ന്ന​തി​ലൂ​ടെ​യും കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം അ​റി​യി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.