പേ​രൂ​ർ പാ​ട​ത്തു കാ​ട്ടാ​ന​ക​ൾ നെ​ൽ​ക്കൃ​ഷി ന​ശി​പ്പി​ച്ചു
Monday, September 21, 2020 11:17 PM IST
പ​ന​മ​രം: പേ​രൂ​ർ പാ​ട​ത്തു കാ​ട്ടാ​ന​ക​ൾ വ​ൻ​തോ​തി​ൽ നെ​ൽ​ക്കൃ​ഷി ന​ശി​പ്പി​ച്ചു. ഞാ​റു​ന​ടീ​ൽ ക​ഴി​ഞ്ഞു ര​ണ്ടാ​ഴ്ച തി​ക​യും​മു​ന്പാ​ണ് ആ​ന​ക​ൾ വ​യ​ലി​ൽ ഇ​റ​ങ്ങി​യ​ത്. ന​ട​വ​യ​ൽ മേ​ഖ​ല​യി​ലെ പ്ര​ധാ​ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് പേ​രൂ​രി​ലേ​ത്.​ഇ​ത്ത​വ​ണ കൃ​ഷി​യി​റ​ക്കി​യ​തു​മു​ത​ൽ ആ​ന​ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നു ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.​പേ​രൂ​ർ കു​ഞ്ഞി​കൃ​ഷ്ണ​ൻ,ക​റു​ത്തേ​ട​ത്ത് ജോ​ർ​ജ്,ബി​ജു എ​ന്നി​വ​രു​ടെ കൃ​ഷി​യാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ ന​ശി​പ്പി​ച്ച​ത്. വ​നാ​തി​ർ​ത്തി​യി​ലെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ന​ശി​ച്ച​താ​ണ് ആ​ന​ക​ൾ വ​യ​ലി​ൽ ഇ​റ​ങ്ങു​ന്ന​തി​നു കാ​ര​ണ​മാ​യ​ത്. ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ തു​ട​ർ​ന്നാ​ൽ ഒ​രു​പ​റ നെ​ല്ലു​പോ​ലും കൊ​യ്തെ​ടു​ക്കാ​ൻ കി​ട്ടി​ല്ലെ​ന്നു കൃ​ഷി​ക്കാ​ർ പ​റ​ഞ്ഞു.​കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്കു വ​നം വ​കു​പ്പ് നാ​മ​മാ​ത്ര ന​ഷ്ട​പ​രി​ഹാ​ര​മാ​ണ് ന​ൽ​കു​ന്ന​ത്.​വ​നാ​തി​ർ​ത്തി​യി​ൽ വൈ​ദ്യു​ത വേ​ലി​യു​ടെ​യും കി​ട​ങ്ങി​ന്‍റെ​യും അ​റ്റ​കു​റ്റ​പ്പ​ണി ഉ​ട​ൻ ന​ട​ത്തി ആ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് കൃ​ഷി​ക്കാ​രു​ടെ ആ​വ​ശ്യം.