മ​ര​ങ്ങ​ൾ വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Monday, September 21, 2020 11:17 PM IST
കാ​ട്ടി​ക്കു​ളം: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ വീ​ണ് ത​ട​സ​പ്പെ​ട്ട ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. അ​പ്പ​പ്പാ​റ​യി​ൽ വീ​ണ മ​ര​ങ്ങ​ൾ അ​പ്പ​പ്പാ​റ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രും കാ​ര​മാ​ട് റോ​ഡി​ന് കു​റു​കെ​വീ​ണ വ​ൻ​മ​രം തോ​ൽ​പെ​ട്ടി വ​നം ഉ​ദ്യോ​ഗ​സ്ഥ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാ​ണ് മു​റി​ച്ച് നീ​ക്കി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. കെഎ​സ്ഇ​ബി അ​ധി​കൃ​ത​ർ വൈ​ദ്യു​തി പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണ്.

കാ​ര​റ്റ് വി​ല വ​ർ​ധി​ച്ചു

ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി കാ​ര​റ്റി​ന്‍റെ വി​ല ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചു. ഉൗ​ട്ടി കാ​ര​റ്റ് കി​ലോ​ക്ക് 90 രൂ​പ​യാ​ണ് വി​ല. ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലാ​ണ് കാ​ര​റ്റി​ന്‍റെ വി​ള​വെ​ടു​പ്പ് കാ​ലം.
നീ​ല​ഗി​രി​യി​ൽ 2,200 ഹെ​ക്ട​റോളം സ്ഥത്ത് കാ​ര​റ്റ് കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ഉൗ​ട്ടി കാ​ര​റ്റ് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കു​ന്നു​ണ്ട്. മി​ക​ച്ച​വി​ല ല​ഭി​ക്കു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ സ​ന്തോ​ഷ​ത്തി​ലാ​ണ്.