ബ​ഫ​ർ സോ​ണ്‍ പ്ര​ഖ്യാ​പ​നം പി​ൻ​വ​ലി​ക്ക​ണം: പി.​കെ. ജ​യ​ല​ക്ഷ്മി
Monday, September 21, 2020 11:17 PM IST
മാ​ന​ന്ത​വാ​ടി: പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ഫ​ർ സോ​ണ്‍ പ്ര​ഖ്യാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ജ​യ​ല​ക്ഷ്മി പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു കി​ലോ​മീ​റ്റ​ർ വാ​യു ദൂ​രം എ​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന വി​ജ്ഞാ​പ​ന​ത്തി​ൽ നി​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണം.
ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തും ഇ​ത്ത​ര​മൊ​രു പ്ര​ശ്നം ഉ​ണ്ടാ​യ​പ്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ക​യും കേ​ന്ദ്ര​ത്തി​ന് മു​ഖ്യ​മ​ന്ത്രി ക​ത്തെ​ഴു​തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് അ​ധി​കാ​ര​ത്തി​ൽ വ​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം.
ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ത്ത സം​സ്ഥാ​ന​സ​ർ​ക്കാ​ർ സ്വ​ർ​ണ​ക്ക​ട​ത്തി​ലെ പ്ര​തി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. ഇ​തി​നി​ട​യി​ൽ പാ​വ​പ്പെ​ട്ട​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും ജ​യ​ല​ക്ഷ്മി കു​റ്റ​പ്പെ​ടു​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​പ്പോ​ൾ പാ​സാ​ക്കി​യ ക​ർ​ഷ​ക ബി​ല്ലു​ക​ൾ ക​ർ​ഷ​ക വി​രു​ദ്ധ​മാ​ണെ​ന്നും ജ​യ​ല​ക്ഷ്മി ആ​രോ​പി​ച്ചു. ചെ​റു​കി​ട നാ​മ​മാ​ത്ര ക​ർ​ഷ​ക​രു​ടെ ന​ട്ടെ​ല്ലൊ​ടി​ക്കു​ന്ന​താ​ണ് ഈ ​ബി​ല്ലു​ക​ൾ. സ​ന്പൂ​ർ​ണ്ണ ക​ടാ​ശ്വാ​സം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ൽ​കി കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ളി​ൽ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ജ​യ​ല​ക്ഷ്മി ആ​വ​ശ്യ​പ്പെ​ട്ടു.