ക​ന​ത്ത മ​ഴ: കു​റു​മ​ണി​യി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് നെ​ൽ​കൃ​ഷി വെ​ള്ള​ത്തി​ൽ മു​ങ്ങി
Sunday, September 20, 2020 11:52 PM IST
പ​ടി​ഞ്ഞാ​റെ​ത്ത​റ: പ​തി​വ് തെ​റ്റി​യെ​ത്തി​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ പ​ടി​ഞ്ഞാ​റെ​ത്ത​റ കു​റു​മ​ണി പാ​ട​ശേ​ഖ​ര​ത്തി​ൽ ഹെ​ക്ട​ർ​ക​ണ​ക്കി​ന് നെ​ൽ​കൃ​ഷി​യി​ൽ വെ​ള്ളം ക​യ​റി. കു​പ്പാ​ടി​ത്ത​റ കു​റു​മ​ണി ചെ​ന്പ​ക​ച്ചാ​ൽ, കൊ​ച്ചു​കു​ളം എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലു​ൾ​പ്പെ​ട്ട 100 ഏ​ക്ക​റോ​ളം വ​രു​ന്ന നെ​ൽ​പാ​ട​ത്താ​ണ് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ തു​ട​ർ​ച്ച​യാ​യ മ​ഴ​യി​ൽ ക​ബ​നി​യി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ക്ര​മാ​തി​ത​മാ​യി വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് തോ​ടു​ക​ളി​ലൂ​ടെ​യും ചെ​റു​പു​ഴ​ക​ളി​ലൂ​ടെ​യും പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് വെ​ള്ളം ക​യ​റി​യ​ത്.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഓ​ഗ​സ്ത് മാ​സ​ത്തി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കൃ​ഷി​ന​ശി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ ഈ ​വ​ർ​ഷം താ​മ​സി​ച്ചാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. പ​തി​വ് തെ​റ്റി എ​ത്തി​യ മ​ഴ​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് വീ​ണ്ടും ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്. പു​തി​യ​ഇ​നം വി​ത്തു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ കു​റ​ഞ്ഞ ദി​വ​സം കൃ​ഷി​യി​ട​ത്തി​ൽ വെ​ള്ളം കെ​ട്ടി നി​ന്നാ​ൽ ഞാ​റ് ചീ​ഞ്ഞ് കൃ​ഷി ന​ശി​ക്കാ​നി​ട​യാ​വും. ബാ​ണാ​സു​ര​ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തി​ലൂ​ടെ​യു​ള്ള വെ​ള്ള​വും കൂ​ടി വ​യ​ലി​ലെ​ത്തു​ന്പോ​ൾ കൃ​ഷി പൂ​ർ​ണ്ണ​മാ​യും ന​ശി​ച്ചു​പോ​വു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. പ്ര​ദേ​ശ​ത്തെ 240 ഓ​ളം ക​ർ​ഷ​ക​രു​ടെ​താ​ണ് വെ​ള്ളം ക​യ​റി​യ നെ​ൽ​വ​യ​ലു​ക​ൾ.