വേ​ലി​യ​ന്പ​ത്ത് കാ​ട്ടാ​ന ശ​ല്യം: നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി
Sunday, September 20, 2020 11:51 PM IST
പു​ൽ​പ്പ​ള്ളി: വേ​ലി​യ​ന്പ​ത്ത് കാ​ട്ടാ​ന ക​ട ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി. മാ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യി​കൊ​ണ്ടി​രി​ക്കു​ന്ന കാ​ട്ടാ​ന ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ത​യ്യാ​റാ​കാ​ത്ത വ​നം വ​കു​പ്പി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​ത്രി ച​ണ്ണ​ൻ കൊ​ല്ലി​യി​ലെ ഷി​ബു​വി​ന്‍റെ ക​ട കാ​ട്ടാ​ന ത​ക​ർ​ത്തി​രു​ന്നു. ഇ​തി​ന് പു​റ​മേ ആ​ഴ്ച്ച​ക​ളാ​യി ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നെ​യ്ക്കു​പ്പ​വ​ന​ത്തി​ൽ നി​ന്നെ​ത്തു​ന്ന ആ​ന​ക്കൂ​ട്ടം തെ​ങ്ങ്, വാ​ഴ, ക​മു​ങ്ങ് ഉ​ൾ​പ്പെ​ടെ ന​ശി​പ്പി​ക്കു​ന്ന​ത് വ്യാ​പ​ക​മാ​യി​ട്ടും വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. രൂ​ക്ഷ​മാ​യ കാ​ട്ടാ​ന ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

തു​ട​ർ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ൽ ക​ട​യ്ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​മെ​ന്നും കാ​ട്ടാ​ന ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​മെ​ന്നും ഉ​റ​പ്പ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. കാ​ട്ടാ​ന സ്ഥി​ര​മാ​യി ഇ​റ​ങ്ങു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്താ​നും വ​നാ​ർ​ത്തി​യി​ലെ ട്ര​ഞ്ചും ഫെ​ൻ​സിം​ഗും ന​ന്നാ​ക്കു​വാ​നും ഉ​റ​പ്പ് ന​ൽ​കി. ച​ർ​ച്ച​യി​ൽ കെ​പി​സി​സി അം​ഗം കെ.​എ​ൽ. പൗ​ലോ​സ്, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ൾ, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, അ​ജീ​ഷ്, ജ​യ​ച​ന്ദ്ര​ൻ, സ​ജി വി​രി​പ്പാ​മ​റ്റം, ജോ​മ​റ്റ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.