വ​യ​നാ​ട്ടി​ൽ ര​ണ്ടു പേ​ർ കൂ​ടി മ​രി​ച്ചു
Saturday, September 19, 2020 10:27 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് ബാ​ധി​ച്ചു ര​ണ്ടു പേ​ർ​കൂ​ടി വ​യ​നാ​ട്ടി​ൽ മ​രി​ച്ചു.​ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബേ​പ്പൂ​ർ സ്വ​ദേ​ശി മാ​ർ​ട്ടി​ൻ(94), ബ​ത്തേ​രി മൂ​ന്നാ​ന​ക്കു​ഴി വ​രി​പ്പി​ൽ വീ​ട്ടി​ൽ പ്ര​ഭാ​ക​ര​ൻ(61) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് മ​ര​ണം 15 ആ​യി.

പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം, ശ്വാ​സ​ത​ട​സം എ​ന്നീ അ​സു​ഖ​ങ്ങ​ൾ​ക്കു ക​ൽ​പ്പ​റ്റ​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മാ​ർ​ട്ടി​നെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു വെ​ള്ളി​യാ​ഴ്ച​യാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. രാ​ത്രി ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു മ​ര​ണം.
ര​ക്ത​സ​മ്മ​ർ​ദ​ത്തി​നു ബ​ത്തേ​രി​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ്ര​ഭാ​ക​ര​നെ 18നു ​രാ​വി​ലെ​യാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം. സു​മ​തി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ബി​ജു, ജി​നി. മ​രു​മ​ക്ക​ൾ: നി​ത്യ, അ​നി​ൽ​കു​മാ​ർ.