പ​രി​സ്ഥി​തിലോ​ല മേ​ഖ​ല: 21ന് ​ ക​ൽ​പ്പ​റ്റ​യി​ൽ ക​ർ​ഷ​ക ഉ​പ​വാ​സം
Friday, September 18, 2020 11:21 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​ല​ബാ​ർ, ആ​റ​ളം, കൊ​ട്ടി​യൂ​ർ മേ​ഖ​ല​ക​ൾ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പി​ച്ച കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​യം തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 21 ന് ​ക​ൽ​പ്പ​റ്റ​യി​ൽ ഉ​പ​വ​സി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
കേ​ര​ള​ത്തി​ലെ ആ​റു വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ​ക്ക് ചു​റ്റും പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​ത് ന​ട​പ്പാ​യാ​ൽ ​മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ന്‍റെ ജീ​വി​തം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൈ​യി​ൽ ത​ള​ച്ചി​ടു​ന്ന​തി​ന് സ​മ​മാ​കും.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ന്ന​ത അ​ധി​കാ​ര സ​മി​തി​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് കാ​ര്യ​മാ​യ പ​ങ്കാ​ളി​ത്ത​മി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30ന് ​ഇ​ൻ​ഫാം ദേ​ശീ​യ ര​ക്ഷാ​ധി​കാ​രി താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ.​പി.​ല​ക്ഷ്മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ര​ക്ഷാ​ധി​കാ​രി ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ പ്ര​സം​ഗി​ക്കും.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യി, സെ​ക്ര​ട്ട​റി കെ.​പി. യൂ​സ​ഫ് ഹാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.