ഏ​ക​ദി​ന ഉ​പ​വാ​സം ന​ട​ത്തി
Friday, September 18, 2020 11:19 PM IST
ക​ൽ​പ്പ​റ്റ: ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​തം വി​പു​ല​മാ​ക്കു​ന്ന നീ​ക്ക​ത്തി​ൽ നി​ന്നും കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ പി​ന്തി​രി​യു​ക, ജ​ന​ജീ​വി​ത​ത്തെ പ്ര​യാ​സ​ത്തി​ലാ​ക്കു​ന്ന ക​ര​ട് റി​പ്പോ​ർ​ട്ടി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ഏ​ക​ദി​ന ഉ​പ​വാ​സം സം​ഘ​ടി​പ്പി​ച്ചു.
കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ക​ർ​ഷ​ക വി​രു​ദ്ധ​വും മൃ​ഗാ​ഭി​മു​ഖ്യ​വു​മു​ള്ള സ​ർ​ക്കാ​രു​ക​ളാ​ണെ​ന്നും അ​ത് കൊ​ണ്ടാ​ണ് വ​സ്തു​ത​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യ​നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച്് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൊ​യി​ലാ​ണ്ടി, താ​മ​ര​ശേ​രി താ​ലൂ​ക്കു​ക​ളും വ​യ​നാ​ട് ജി​ല്ല​യി​ലെ വൈ​ത്തി​രി താ​ലൂ​ക്കി​ലെ​യും പ​തി​മൂ​ന്നു വി​ല്ലേ​ജു​ക​ൾ മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ബ​ഫ​ർ സോ​ണാ​യി പ്ര​ഖ്യ​പി​ച്ചി​ട്ടു​ള്ള​തെ​ന്നും പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് കെ​പി​സി​സി അംഗം കെ.​എ​ൽ. പൗ​ലോ​സ് ആ​രോ​പി​ച്ചു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ബി​ൻ മു​ട്ട​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മാ​പ​ന സ​മ്മേ​ള​നം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​നീ​ഷ്ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഗ​സ്റ്റി​ൻ പു​ൽ​പ്പ​ള്ളി, ജി​ജോ പൊ​ടി​മ​റ്റ​ത്തി​ൽ, രോ​ഹി​ത് ബോ​ധി, വി. ​നൗ​ഷാ​ദ്, അ​പ​ർ​ണ ട്ര​സി, അ​ൽ​ഫി​ൻ അ​ന്പാ​യി​ൽ, ഷ​ഹീ​ർ വൈ​ത്തി​രി, ബി​നോ​ജ് കോ​ട്ട​ത്ത​റ, മു​നീ​ർ ഗു​പ്ത, സ​ജീ​വ് ചോ​മാ​ടി, അ​രു​ണ്‍ ദേ​വ്, ജി​ൻ​സ​ണ്‍, സാ​ലി റാ​ട്ട​ക്കൊ​ല്ലി, ഷാ​ജി മേ​പ്പാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.