ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം അ​ഴി​മ​തി​യി​ൽ മു​ങ്ങി​യെ​ന്ന്
Friday, September 18, 2020 11:19 PM IST
ക​ൽ​പ്പ​റ്റ:​ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് ഭ​ര​ണം അ​ഴി​മ​തി​യി​ൽ മു​ങ്ങി​യെ​ന്നു സി​പി​എം ഏ​രി​യ,പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.​ അ​ഴി​മ​തി​ക​ളി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്നു എ​ല്ലാ വാ​ർ​ഡു​ക​ളി​ലും വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ആ​റു വ​രെ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നു അ​റി​യി​ച്ചു.യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഇ​തി​ന​കം ഉ​യ​ർ​ന്ന​ത്.​യോ​ഗ്യ​ത​യി​ല്ലാ​ത്ത വ്യ​ക്തി​യെ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ എ​ഇ ആ​യി നി​യ​മി​ച്ചു 13 ല​ക്ഷം രൂ​പ​യാ​ണ് ശ​ന്പ​ളം ന​ൽ​കി​യ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും എം​എ​ൽ​എ​യ​ടെ​യും ഫ​ണ്ടു​പ​യോ​ഗി​ച്ചു പ​ഞ്ചാ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ളെ ഭ​ര​ണ​സ​മി​തി തു​ര​ങ്കം​വ​യ്ക്കു​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.​ഏ​രി​യ സെ​ക്ര​ട്ട​റി എം. ​മ​ധു,പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എ.​എ​ൻ. സു​രേ​ഷ്,സ്മി​ത സു​നി​ൽ,ഷൈ​ജ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.