ബ​ത്തേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ രാ​ജി​വയ്ക്ക​ണം: യു​ഡി​എ​ഫ്
Friday, September 18, 2020 12:05 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു രാ​ജി​വെ​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ന​ഗ​ര​സ​ഭ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ന്ന​ത പ​ദ​വി​യി​ലി​രു​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ മോ​ശ​മാ​യ വാ​ക്കു​ക​ൾ പ്ര​യോ​ഗി​ച്ച​തി​നെ​തു​ട​ർ​ന്ന് യു​ഡി​എ​ഫ് പ്ര​തി​ഷേ​ധി​ച്ച​തി​നാ​ലാ​ണ് അ​വ​ധി​യി​ൽ പോ​യി​രി​ക്കു​ന്ന​ത്.

ചെ​യ​ർ​മാ​ൻ ക​സേ​ര​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ യു​ഡി​എ​ഫ് അ​നു​വ​ദി​ക്കി​ല്ല. അ​സു​ഖ​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് താ​ത്കാ​ലി​ക​മാ​യി അ​വ​ധി​യെ​ടു​പ്പി​ച്ച സി​പി​എ​മ്മി​ന്‍റെ കാ​പ​ട്യം ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണം. 25വ​രെ​യാ​ണ് അ​വ​ധി​യെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. ഇ​ക്കാ​ര്യ​ത്തി​ൽ സി​പി​എം നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം.

ന​ഗ​ര​സ​ഭ​യു​ടെ ഭ​ര​ണം ഏ​കാ​ധി​പ​ത്യ​ത്തി​ലേ​ക്കും ദു​ർ​ഭ​ര​ണ​ത്തി​ലേ​ക്കു​മാ​ണ് പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ബോ​ർ​ഡ് യോ​ഗ​ത്തി​ൽ ടെ​ൻ​ഡ​ർ അം​ഗീ​ക​രി​ക്കു​ന്ന​തു​സം​ബ​ന്ധി​ച്ച് അ​ജ​ണ്ട​യി​ൽ നി​യ​മാ​നു​സൃ​തം ന​ട​ത്തേ​ണ്ട ന​ട​പ​ടി​യൊ​ന്നും പാ​ലി​ക്കാ​തെ വി​ക​സ​ന​കാ​ര്യ ചെ​യ​ർ​മാ​ൻ കാ​ട്ടി​ക്കൂ​ട്ടി​യ ധി​ക്കാ​ര​പ​ര​മാ​യ സ​മീ​പ​നം ഭ​ര​ണ​ക​ക്ഷി​യി​ൽ​പോ​ലും അ​തൃ​പ്തി ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. സീ​ൽ പൊ​ളി​ച്ച് പ​രി​ശോ​ധി​ക്കാ​തെ ടെ​ൻ​ഡ​ർ അം​ഗീ​ക​രി​ക്കാ​ൻ തി​ടു​ക്കം കാ​ട്ടി​യ​തി​ന്‍റെ പേ​രി​ലാ​ണ് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വി​യോ​ജ​നം രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. എ​ൻ.​എം. വി​ജ​യ​ൻ, പി.​പി. അ​യൂ​ബ്, ബാ​ബു പ​ഴു​പ്പ​ത്തൂ​ർ, ക​ണ്ണി​യ​ൻ അ​ഹ​മ്മ​ദ്കു​ട്ടി, അ​ഡ്വ.​രാ​ജേ​ഷ്കു​മാ​ർ, സ​ക്ക​റി​യ മ​ണ്ണി​ൽ, ഷ​ബീ​ർ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.