വ​ഴി​ത്ത​ർ​ക്കം കോ​ട​തി ക​യ​റി; ക​ന്പ​നി​ക്കു​ന്ന്, മൈ​ത്രി​ന​ഗ​ർ കോ​ള​നി​ക​ളി​ലെ കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം അ​വ​താ​ള​ത്തി​ൽ
Friday, September 18, 2020 12:05 AM IST
ക​ൽ​പ്പ​റ്റ: വ​ഴി​ത്ത​ർ​ക്കം കോ​ട​തി ക​യ​റി​യ​പ്പോ​ൾ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യാ​ത​പ്ര​ദേ​ശ​ത്തു​ള്ള 20 പ​ട്ടി​ക​വ​ർ​ഗ കു​ടു​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. ത​രി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ 12-ാം വാ​ർ​ഡി​ൽ​പ്പെ​ട്ട ക​ന്പ​നി​ക്കു​ന്ന്, മൈ​ത്രി​ന​ഗ​ർ പ​ണി​യ കോ​ള​നി​ക​ളി​ലെ കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​മാ​ണ് അ​വ​താ​ള​ത്തി​ൽ. മൈ​ത്രി​ന​ഗ​റി​ൽ 13-ഉം ​ക​ന്പ​നി​ക്കു​ന്നി​ൽ ഏ​ഴും കു​ടും​ബ​ങ്ങ​ളാ​ണ് പു​ന​ര​ധി​വാ​സം കാ​ത്തു​ക​ഴി​യു​ന്ന​ത്. 2018ലും 2019​ലും മ​ഴ​ക്കാ​ല​ത്തു​ണ്ടാ​യ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ര​ണ്ടു കോ​ള​നി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തെ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​താ​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നു പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നും ശ്ര​മം തു​ട​ങ്ങി.

പൊ​തു​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 13 കു​ടും​ബ​ങ്ങ​ൾ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ​ധ​നം കൈ​പ്പ​റ്റി മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു താ​മ​സം മാ​റ്റി. ഓ​രോ കു​ടും​ബ​ത്തി​നും സ്ഥ​ലം വാ​ങ്ങു​ന്ന​തി​നു ആ​റു ല​ക്ഷം രൂ​പ​യും വീ​ടു നി​ർ​മാ​ണ​ത്തി​നു നാ​ലു ല​ക്ഷം രൂ​പ​യു​മാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ളെ യോ​ജി​ച്ച ഭൂ​മി വി​ല​യ്ക്കു​വാ​ങ്ങി പു​ന​ര​ധി​വ​സി​പ്പി​ക്കാ​നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​ന​ര​ധി​വാ​സ​ത്തി​നു യോ​ജി​ച്ച ഭൂ​മി ക​ണ്ടെ​ത്തു​ന്ന​തി​നു വൈ​ത്തി​രി ത​ഹ​സി​ൽ​ദാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, വി​ല്ലേ​ജ് ഓ​ഫീ​സ​ർ, ട്രൈ​ബ​ൽ ഓ​ഫീ​സ​ർ, പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ഒ​ന്പ​തം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് അ​പേ​ക്ഷ ക്ഷ​ണി​ച്ച​തി​നെ​ത്തു​ട​ർ​ന്നു പു​ന​ര​ധി​വാ​സ​ത്തി​നാ​യി ഭൂ​മി വി​ൽ​ക്കു​ന്ന​തി​നു 28 സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ സ​ന്ന​ദ്ധ അ​റി​യി​ച്ചു ക​ത്തു ന​ൽ​കി. ഓ​രോ അ​പേ​ക്ഷ​യും പ​രി​ശോ​ധി​ച്ച ക​മ്മി​റ്റി കാ​വു​മ​ന്ദം എ​ട്ടാം​മൈ​ലി​നു സ​മീ​പം ടോം ​ജോ​സ​ഫി​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 2.18 ഏ​ക്ക​ർ സ്ഥ​ലം പു​ന​ര​ധി​വാ​സ​ത്തി​നു ഏ​റ്റ​വും യോ​ജി​ച്ച​താ​ണെ​ന്നു ക​ണ്ടെ​ത്തി. നീ​ക്കു​പോ​ക്കു​ക​ൾ​ക്കൊ​ടു​വി​ൽ ഏ​ക്ക​റി​നു 75 ല​ക്ഷം രൂപയ്ക്കു ഭൂ​മി വി​ല​യ്ക്കു വാ​ങ്ങാ​ൻ ധാ​ര​ണ​യാ​യി.

ഇ​തി​നു പി​ന്നാ​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും മ​റ്റും നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു കോ​ള​നി​ക​ളി​ലെ​യും ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ സ്ഥ​ല സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഭൂ​മി സ്വീ​കാ​ര്യ​മാ​ണെ​ന്നു പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നു സ്ഥ​ലം ഉ​ട​മ​ക​ളു​മാ​യി ക​മ്മി​റ്റി ക​രാ​ർ വ​ച്ചു. പി​ന്നീ​ടു സ്ഥ​ലം വ​ഴി​യ​ട​ക്കം ഏ​ഴേ​മു​ക്കാ​ൽ സെ​ന്‍റു​വീ​തം വി​സ്തീ​ർ​ണ​മു​ള്ള പ്ലോ​ട്ടു​ക​ളാ​യി അ​ള​ന്നു​തി​രി​ച്ചു. ഓ​രോ പ്ലോ​ട്ടി​ന്‍റെ​യും അ​വ​കാ​ശി​ക​ളെ ന​റു​ക്കി​ട്ടു തീ​രു​മാ​നി​ച്ചു. വൈ​കാ​തെ പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ളു​ടെ പേ​രി​ൽ ആ​ധാ​രം എ​ഴു​തി. ഇ​വ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു നീ​ക്കം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വ​ഴി​ത്ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്.

പു​ന​ര​ധി​വാ​സ​ത്തി​നു ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തേ​ക്കു​ള്ള വ​ഴി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ഒ​രാ​ൾ കോ​ട​തി​യി​ൽ​നി​ന്നു സ്റ്റേ ​സ​ന്പാ​ദി​ച്ചു. സ്ഥ​ല​വി​ൽ​പ​ന​യ്ക്കു സ​ന്ന​ദ്ധ​ത അ​റി​യി​ച്ച വ്യ​ക്തി​ക​ളി​ൽ ഒ​രാ​ളാ​ണ് സ്റ്റേ ​വാ​ങ്ങി​യ​ത്. മൂ​ന്നു മീ​റ്റ​ർ നീ​ള​വും 180 മീ​റ്റ​ർ വീ​തി​യു​മു​ള്ള വ​ഴി ത​ന്‍റെ കൈ​വ​ശ​ഭൂ​മി​യു​ടെ ഭാ​ഗ​മാ​ണെ​ന്നു വാ​ദി​ച്ചാ​ണ് സ്വ​കാ​ര്യ​വ്യ​ക്തി കോ​ട​തി​യി​ൽ ഹ​ര​ജി സ​മ​ർ​പ്പി​ച്ച​ത്. സ്റ്റേ ​നീ​ക്കി​ക്കി​ട്ടു​ന്ന​തി​നു ക​മ്മി​റ്റി കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. കേ​സി​ൽ​പ്പെ​ട്ട വ​ഴി 25 വ​ർ​ഷ​മാ​യി പൊ​തു ഉ​പ​യോ​ഗ​ത്തി​ൽ ഉ​ള്ള​താ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ പ​ല​രും പ​റ​യു​ന്ന​ത്.

വ്യ​വ​ഹാ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​ന​ര​ധി​വാ​സ​ത്തി​നു വേ​റെ ഭൂ​മി ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ. ക​മ്മി​റ്റി ക​ണ്ടെ​ത്തിയ ഭൂ​മി​യി​ൽ​ത്ത​ന്നെ പു​ന​ര​ധി​വാ​സം ന​ട​ത്ത​ണ​മെ​ന്ന ശാ​ഠ്യ​ത്തി​ലാ​ണ് മൈ​ത്രി​ന​ഗ​ർ, ക​ന്പ​നി​ക്കു​ന്ന് കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ളി​ൽ അ​ധി​ക​വും. മ​റ്റൊ​രു ഭൂ​യി​ലേ​ക്കും മാ​റി​ത്താ​മ​സി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്നു മൈ​ത്രി​ന​ഗ​ർ കോ​ള​നി​യി​ലെ ഗോ​പി​യു​ടെ ഭാ​ര്യ രാ​ധാ​മ​ണി, ഗോ​പാ​ല​ന്‍റെ മ​ക​ൾ സു​ധാ​മ​ണി എ​ന്നി​വ​ർ പ​റ​ഞ്ഞു.

അ​ടു​ത്ത മ​ഴ​ക്കാ​ല​ത്തി​നു മു​ന്പാ​യി പു​ന​ര​ധി​വാ​സം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ത​യ്യി​ൽ അ​ഷ്റ​ഫ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ജി​ജോ പൊ​ടി​മ​റ്റം, ത​രി​യോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​ജി. ഷി​ബു, ഡി​വൈ​എ​ഫ്ഐ വൈ​ത്തി​രി ഏ​രി​യ ക​മ്മി​റ്റി​യം​ഗം എം.​വി. വി​ശ്വ​ന്ത് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സ്ഥ​ല​മെ​ടു​പ്പ് മു​ട​ക്കു​ന്ന​തി​നു ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ ചി​ല​ർ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് വ​ഴി​പ്ര​ശ്ന​ത്തി​നു പി​ന്നി​ലെ​ന്നു അ​വ​ർ പ​റ​ഞ്ഞു.