ജ​ലീ​ലി​ന്‍റെ രാ​ജി: യൂ​ത്ത് ലീ​ഗ് പ്ര​ക​ട​നം ന​ട​ത്തി
Friday, September 18, 2020 12:05 AM IST
ക​ൽ​പ്പ​റ്റ: എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും എ​ൻ​ഐ​എ​യും ചോ​ദ്യം ചെ​യ്ത മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് മു​സ്ലിം യൂ​ത്ത് ലീ​ഗ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​വും ദേ​ശീ​യ​പാ​ത ഉ​പ​രോ​ധ​വും ന​ട​ത്തി.

യൂ​ത്ത്ലീഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഇ​സ്മാ​യി​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ഹാ​രി​സ്, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ടി. ഉ​നൈ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ശി​ഹാ​ബ്, എം​എ​സ്എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ഷൈ​ജ​ൽ, യൂ​ത്ത്ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​പി. ന​വാ​സ്, സി.​കെ. അ​ബ്ദു​ൽ​ഗ​ഫൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.