നി​ശ​ബ്ദ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ അ​നു​വ​ദി​ക്കി​ല്ല: പി.​എം. ജോ​യ്
Wednesday, September 16, 2020 10:46 PM IST
ക​ൽ​പ്പ​റ്റ: മ​ല​ബാ​ർ, ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ബ​ഫ​ർ​സോ​ണ്‍ പ്ര​ഖ്യാ​പി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​യം തി​രു​ത്ത​ണ​മെ​ന്ന് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യ്. കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി വൈ​ത്തി​രി താ​ലൂ​ക്ക് ക​മ്മി​റ്റി വൈ​ത്തി​രി ടെ​ല​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചി​നു മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​സ്ഥി​തി​ലോ​ല പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ നി​ശ​ബ്ദ കു​ടി​യി​റ​ക്ക​ലി​ന് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പി​ന്തു​ണ​ന​ൽ​കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വ​ന​ത്തി​നു ചു​റ്റും ബ​ഫ​ർ​സോ​ണ്‍ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ വേ​ണ​മെ​ന്നു​ള്ള നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. 23 വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ൽ ആ​റെ​ണ്ണ​ത്തി​ന്‍റെ ക​ര​ടു​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞു. ക​ർ​ഷ​ക​ൻ വ​ച്ചു​പി​ടി​പ്പി​ച്ച മ​ര​ങ്ങ​ൾ വെ​ട്ടാ​നും റോ​ഡ് നി​ർ​മി​ക്കാ​നും ന​വീ​ക​രി​ക്കാ​നും കി​ണ​ർ കു​ഴി​ക്കാ​നും ഉ​ന്ന​ത അ​ധി​കാ​രി​ക​ളു​ടെ അ​നു​വാ​ദം വാ​ങ്ങ​ണ​മെ​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ബ​ഫ​ർ​സോ​ണി​ന്‍റെ പേ​രി​ൽ നീ​ല​ഗി​രി​യി​ലെ ക​ർ​ഷ​ക​ർ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്. ബ​ഫ​ർ​സോ​ണ്‍ കാ​ടി​ന​ക​ത്ത് ത​ന്നെ വേ​ണ​മെ​ന്നും പു​റ​ത്തേ​ക്ക് ക​ർ​ഷ​ക​രു​ടെ ഭൂ​മി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പി.​എം. ജോ​യ് പ​റ​ഞ്ഞു.
ഒ​ന്നാം ഘ​ട്ട​ത്തി​ൽ വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 25,000 തു​റ​ന്ന ക​ത്തു​ക​ളും ഇ​മെ​യി​ൽ സ​ന്ദേ​ശ​വും കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് അ​യ​ച്ചു. സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 21 ന് ​ക​ൽ​പ്പ​റ്റ​യി​ൽ നൂ​റോ​ളം ക​ർ​ഷ​ക​ർ ഏ​ക​ദി​ന ഉ​പ​വാ​സം അ​നു​ഷ്ഠി​ക്കും.
ധ​ർ​ണ സ​മ​ര​ത്തി​ൽ ഗ​ഫൂ​ർ വെ​ണ്ണി​യോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. വ​ർ​ക്കി, ടി.​കെ. ഉ​മ്മ​ർ, സി.​പി. അ​ഷ​റ​ഫ്, മാ​ടാ​യി ല​ത്തീ​ഫ്, ജോ​ജോ ജോ​ണ്‍, ജോ​സ് കൊ​ച്ചു​മ​ല, അ​ഷ​റ​ഫ് പു​ല്ലാ​ള​ൻ, പി. ​കു​ഞ്ഞാ​ലി, സെ​യ്ഫു വൈ​ത്തി​രി, എ.​പി. വി​മ​ല, ഇ.​സി. പു​ഷ്പ​വ​ല്ലി, എം.​എം. ജോ​സ​ഫ്, അ​ഭി​ലാ​ഷ് അ​റ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.