പു​ത്തു​മ​ല പു​ന​ര​ധി​വാ​സം: 13 വീ​ടു​ക​ളു​ടെ ശി​ലാ​സ്ഥാ​പ​നം ഇ​ന്ന്
Wednesday, September 16, 2020 10:44 PM IST
ക​ൽ​പ്പ​റ്റ:​ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ പു​ത്തു​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ടും സ്ഥ​ല​വും ന​ശി​ച്ച​തി​ൽ 13 കു​ടും​ബ​ങ്ങ​ൾ​ക്കാ​യി കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് നി​ർ​മി​ക്കു​ന്ന വീ​ടു​ക​ളു​ടെ ശി​ലാ​സ്ഥാ​പ​നം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു സു​ന്നി ജം ​ഇ​യ്യ​ത്തു​ൽ ഉ​ല​മ അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്ല്യാ​ർ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ നി​ർ​വ​ഹി​ക്കും. പൂ​ത്ത​കൊ​ല്ലി സ്നേ​ഹ​ഭൂ​മി​യി​ൽ ആ​റും പു​ത്തൂ​ർ​വ​യ​ൽ,കോ​ട്ട​നാ​ട്,കോ​ട്ട​ത്ത​റ​വ​യ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഏ​ഴും വീ​ടു​ക​ളു​ടെ ശി​ലാ​സ്ഥാ​പ​ന​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നു കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് പ്ര​തി​നി​ധി​ക​ളാ​യ കെ.​ഒ. അ​ഹ​മ്മ​ദു​കു​ട്ടി,മു​ഹ​മ്മ​ദ് സ​ഖാ​ഫി ചെ​റു​വേ​രി,കെ.​എ​സ്. മു​ഹ​മ്മ​ദ് സ​ഖാ​ഫി,പി.​കെ. മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി പു​റ്റാ​ട് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​പൂ​ത്ത​കൊ​ല്ലി​യി​യി​ലാ​ണ് ശി​ലാ​സ്ഥാ​പ​ന​ച്ച​ട​ങ്ങ്. കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി വ​ണ്ടൂ​ർ അ​ബ്ദു​റ​ഹ്മാ​ൻ ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​എം.​വി. ശ്രേ​യാം​സ്കു​മാ​ർ എം​പി ഓ​ണ്‍​ലൈ​നാ​യും എം​എ​ൽ​എ​മാ​രാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ,ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല,ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​അ​ജീ​ഷ്,മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ന്‍റ് കെ.​കെ. സ​ഹ​ദ്, വൈ​ത്തി​രി ത​ഹ​സി​ൽ​ദാ​ർ ടി.​പി. അ​ബ്ദു​ൽ ഹാ​രി​സ്,പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ ടി. ​ഹം​സ, ച​ന്ദ്ര​ൻ പു​ത്തു​മ​ല, സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗം കൈ​പ്പാ​ണി അ​ബൂ​ബ​ക്ക​ർ ഫൈ​സി,മ​ജീ​ദ് ക​ക്കാ​ട്,എ​സ്. ഷ​റ​ഫു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ നേ​രി​ട്ടും പ​ങ്കെ​ടു​ക്കും.
645 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ മൂ​ന്നു കി​ട​പ്പു​മു​റി​ക​ളോ​ടു​കൂ​ടി​യ വീ​ടു​ക​ളാ​ണ് സ്നേ​ഹ​ഭൂ​മി​യി​ൽ നി​ർ​മി​ക്കു​ന്ന​ത്.​ഏ​ഴ​ര ല​ക്ഷം രൂ​പ​യാ​ണ് ഒ​രു വീ​ടി​നു ക​ണ​ക്കാ​ക്കു​ന്ന നി​ർ​മാ​ണ​ച്ചെ​ല​വ്.​ഇ​തി​ൽ നാ​ലു ല​ക്ഷം രൂ​പ സ​ർ​ക്കാ​രി​ന്‍റെ​യും 3.5 ല​ക്ഷം രൂ​പ കേ​ര​ള മു​സ്ലിം ജ​മാ​അ​ത്തി​ന്‍റെ​യും വി​ഹി​ത​മാ​ണ്.​പ്ര​കൃ​തി​ദു​ര​ന്താ​ന​ന്ത​ര പു​ന​ര​ധി​വാ​സ​ത്തി​നു സം​ഘ​ട​ന പ്ര​ഖ്യാ​പി​ച്ച ദാ​റു​ൽ ഖൈ​ർ(​ന​ൻ​മ​യു​ടെ വീ​ട്) പ​ദ്ധ​തി​യി​ലാ​ണ് പു​ത്തു​മ​ല​യി​ലെ ദു​രി​ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ഭ​വ​ന നി​ർ​മാ​ണം.​ദാ​റു​ൽ ഖൈ​ർ പ​ദ്ധ​തി​യി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ ക​വ​ള​പ്പാ​റ​യി​ൽ 13 വീ​ടു​ക​ളു​ടെ പ്ര​വൃ​ത്തി പു​രോ​ഗ​തി​യി​ലാ​ണ്.