വ​ന​ഭൂ​മി പ​ട്ട​യം: ജി​പി​എ​സ് സ​ർ​വേ തു​ട​ങ്ങി
Wednesday, September 16, 2020 10:44 PM IST
ക​ൽ​പ്പ​റ്റ: 1977 ജ​നു​വ​രി ഒ​ന്നി​നു മു​ന്പു വ​ന​ഭൂ​മി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​നു സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി​യ ഭൂ​പ്ര​ദേ​ശ​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ നി​ർ​ണ​യ​ത്തി​നു ജി​പി​എ​സ് സ​ർ​വേ ആ​രം​ഭി​ച്ചു. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ട​ച്ചി​ക്കു​ന്നി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. യ​മു​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ർ​വേ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സു​രേ​ശ​ൻ ക​ണി​ച്ചേ​രി, ജി​ല്ലാ സ​ർ​വേ സൂ​പ്ര​ണ്ട് എ​സ്. സു​നി​ൽ, പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ സ​ബീ​ന സെ​യ്ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
തി​രു​വ​ന​ന്ത​പു​രം ക​ഐ​ൽ​ആ​ർ​എം​ൽ നി​ന്നു ജി​പി​എ​സ് ഒ​ബ്സ​ർ​വേ​ഷ​ൻ ടീം ​ക​ട​ച്ചി​ക്കു​ന്നി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ക​ർ​ഷ​ക​രു​ടെ കൈ​വ​ശ​മു​ള്ള വ​ന​ഭൂ​മി​ക്കു കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. ഇ​തി​നു​വേ​ണ്ടി​യാ​ണ് ജി​പി​എ​സ് സ​ർ​വേ ന​ട​ത്തി ഗൂ​ഗി​ൾ മാ​പ്പി​ൽ അ​പ്ലോ​ഡ് ചെ​യ്യു​ന്ന​ത്.