യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ നി​ൽ​പ്പു​സ​മ​രം ന​ട​ത്തി
Wednesday, September 16, 2020 10:44 PM IST
പൊ​ഴു​ത​ന: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ പേ​രി​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ നി​ൽ​പ്പു​സ​മ​രം ന​ട​ത്തി. പൊ​ഴു​ത​ന​യി​ലും വൈ​ത്തി​രി​യി​ലും ത​രി​യോ​ടും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ന​ട​ന്നു. പൊ​ഴു​ത​ന ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ 17 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ന്ന നി​ൽ​പ്പ് സ​മ​ര​ത്തി​ന്‍റെ പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം പാ​റ​ത്തോ​ട് കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് മെ​ന്പ​ർ പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും പ​രി​സ്ഥി​തി ലോ​ല​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കി​ട ന​ൽ​കു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ർ​ഷി​ക​വൃ​ത്തി ഉ​പ​ജീ​വ​ന​മാ​യി ക​രു​തു​ന്ന​വ​രെ ഏ​റെ ദോ​ഷം ചെ​യ്യു​ന്ന​താ​ണ് പ​രി​സ്ഥി​തി​ലോ​ല​മേ​ഖ​ലാ പ്ര​ഖ്യാ​പ​നം. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ർ​മ്മാ​ണ​പ്ര​വൃ​ത്തി​ക​ൾ​ക്ക​ട​ക്കം നി​യ​ന്ത്ര​ണം വ​ന്നാ​ൽ അ​ത് വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും, വ്യ​ക്തി​ക​ളു​ടെ ജീ​വി​ത​ത്തെ​യും ബാ​ധി​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര​വ​നം പ​രി​സ്ഥി​തി​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി ക​ര​ട് വി​ജ്ഞാ​പ​നം റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​സ്തു​ത വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന മൗ​നം ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. കെ.​വി. ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ടി​യം വ​യ​ലി​ൽ കെ.​കെ. ഹ​നീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ശി​ഹാ​ബ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സേ​ട്ടു​കു​ന്നി​ൽ സി​ബി ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ച്ചൂ​ർ നോ​ർ​ത്തി​ൽ നാ​സ​ർ കാ​തി​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നീ​ർ ഗു​പ്ത അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​ച്ചൂ​രി​ൽ സി. ​മ​മ്മി​യും പ​റ​ക്കു​ന്നി​ൽ ടി. ​യൂ​സു​ഫും നി​ൽ​പ്പു​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. മൈ​ലും​പാ​ത്തി​യി​ൽ സു​നീ​ഷ് തോ​മ​സ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​കെ.​നൗ​ഷാ​ദ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പെ​രു​ങ്കോ​ട​യി​ൽ കെ.​ജെ. ജോ​ണും പൂ​ക്കോ​ട് ശ​ശി അ​ച്ചൂ​ർ, ആ​നോ​ത്ത് കെ.​പി. സെ​യ്ദ്, അ​ത്തി​മൂ​ല ജോ​സ്, ചാ​ത്തോ​ത്ത് പി.​കെ. ഷം​സു​ദ്ദീ​ൻ എ​ന്നി​വ​രും നി​ൽ​പ്പു​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.