ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക്ക​ളു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​ം: പി.​കെ. ജ​യ​ല​ക്ഷ​മി
Tuesday, September 15, 2020 11:29 PM IST
മാ​ന​ന്ത​വാ​ടി: ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി ന​ട​ത്തി​പ്പി​ന്‍റെ മ​റ​വി​ൽ ന​ട​ന്ന ത​ട്ടി​പ്പി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക്ക​ളു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് എ​ഐ​സി​സി. മെം​ബ​റും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ​മ​ന്ത്രി​യു​മാ​യ പി.​കെ. ജ​യ​ല​ക്ഷ​മി അ​വ​ശ്യ​പ്പെ​ട്ടു.
കെ​പി​സി​സി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ സ്വ​യ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച​തി​നെ​തി​രെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന നി​ൽ​പ്പ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​ന്‍റെ പാ​സ്പ്പോ​ർ​ട്ട് അ​ടി​ച്ചു​മാ​റ്റി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ ന​യ​ത​ന്ത്ര ബാ​ഗേ​ജു​ക​ളെ സം​ബ​ന്ധി​ച്ചും പ്ര​ള​യ ഫ​ണ്ട് ത​ട്ടി​പ്പി​നെ​ക്കു​റി​ച്ചും സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​വ​ർ അ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക്കെ​തി​രെ ജ​ന​രോ​ഷം ഉ​യ​രു​ന്പോ​ൾ അ​ഴി​മ​തി​ക്കാ​രെ വെ​ള്ള​പൂ​ശു​ന്ന സ​മീ​പ​ന​മാ​ണ് മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ജ​യ​ല​ക്ഷ്മി പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എം.​ജി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.