പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശം: ക​ര​ടു​വി​ജ്ഞാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന്
Tuesday, September 15, 2020 11:28 PM IST
മൂ​ല​ങ്കാ​വ്: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ചു​റ്റും പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ക​ര​ടു​വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു മൂലങ്കാവ് സെ​ൻ​ഡ് ജൂ​ഡ്സ് ച​ർ​ച്ച് പാ​രി​ഷ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
വ​ന്യ​ജീ​വി​ക​ളു​ടെ ബാ​ഹു​ല്യം​മൂ​ലം വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​നു​ഷ്യ​ർ​ക്കു ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ആ​ന​യും പ​ന്നി​യും ഉ​ൾ​പ്പെ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ൾ വ​ൻ​തോ​തി​ലാ​ണ് വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത്. ആ​ന​ക​ളും ക​ടു​വ​ക​ളും മ​നു​ഷ്യ​ജീ​വ​നും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. ഈ ​അ​വ​സ്ഥ തു​ട​ർ​ന്നാ​ൽ കൃ​ഷി​ഭൂ​മി ഉ​പേ​ക്ഷി​ച്ചു​പോ​കേ​ണ്ട സാ​ഹ​ച​ര്യമുണ്ടാ​കു​മെ​ന്നു യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തെ ക​ടു​വാ​സ​ങ്കേ​ത​മാ​ക്കാ​നു​ള്ള നീ​ക്കം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു. വി​കാ​രി സെ​ബാ​സ്റ്റ്യ​ൻ ഉ​ണ്ണി​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നി​ൽ പ​ഴു​ക്കാ​യി​ൽ, തോ​മ​സ് കോ​ട്ടേ​കു​ടി, സി​സ്റ്റ​ർ എ​സ്ത​ർ എ​സ്ജെ​സി, ഷി​ബു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, വ​ർ​ഗീ​സ് മോ​ള​ത്ത്, തോ​മ​സ് പ​ട്ട​മ​ന, ക്ല​മ​ന്‍റ് കു​ഴി​ക​ണ്ട​ത്തി​ൽ, പോ​ൾ തേ​യ്ക്കാ​ന​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.