നാ​ലു പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ളും ലാ​പ്ടോ​പ്പും മോ​ഷ​ണം പോ​യി
Tuesday, September 15, 2020 11:28 PM IST
പു​ൽ​പ്പ​ള്ളി: സു​ര​ഭി​ക്ക​വ​ല പാ​ല​റ​ക്ക​ൽ ജോ​ഷി​യു​ടെ വീ​ട്ടി​ൽ​നി​ന്നു നാ​ലു പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ളും ലാ​പ്ടോ​പ്പും മോ​ഷ​ണം പോ​യി. ക​ഴി​ഞ്ഞ രാ​ത്രി വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത നേ​ര​ത്താ​ണ് ക​ള്ള​ൻ ക​യ​റി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മോ​ഷ​ണം വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.
വീ​ടി​ന്‍റെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്നു അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളാ​ണ് അ​പ​ഹ​രി​ച്ച​ത്. പോ​ലീ​സ് കേ​സ​ടു​ത്തു അ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​റു മാ​സം മു​ന്പ് ഇ​തേ വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു. വി​ര​ല​ട​യാ​ള​വി​ദ്ഗ​ദ​രും ഡോ​ഗ് സ്‌​ക്വ​ഡും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. പു​ല്‍​പ്പ​ള്ളി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.