സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ്രൈ​വ​റ്റ്, വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ങ്ങ​ൾ തു​ട​ര​ണം: പാ​ര​ല​ൽ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ
Tuesday, September 15, 2020 11:28 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ്രൈ​വ​റ്റ്, വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ങ്ങ​ൾ തു​ട​ര​ണ​മെ​ന്നു പാ​ര​ല​ൽ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി രാ​ജ​ൻ തോ​മ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജ​ൻ ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​കെ. ഷ​മീ​ർ, സെ​ക്ര​ട്ട​റി എം.​കെ. റ​ഷീ​ദ്, വി​നീ​ത അ​ഗ​സ്റ്റി​ൻ, വി.​വി. ദി​നേ​ശ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പേ​രി​ൽ സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ല​വി​ലെ സം​വി​ധാ​നം നി​ർ​ത്ത​ലാ​ക്ക​രു​ത്. 1996ൽ ​ക​ർ​ണാ​ട​ക​യി​ലും 2002ൽ ​ത​മി​ഴ്നാ​ട്ടി​ലും 2013ൽ ​ആ​ന്ധ്ര​പ്ര​ദേ​ശി​ലും ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി ആ​രം​ഭി​ച്ചെ​ങ്കി​ലും ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​ധാ​ന സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം തു​ട​രു​ന്നു​ണ്ട്. പാ​ര​ല​ൽ കോ​ള​ജു​ക​ളി​ലെ പ​ഠി​താ​ക്ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്.
ഇ​വ​ർ​ക്ക് എ​സ്‌​സി, എ​സ്ടി, ഒ​ബി​സി ഗ്രാ​ൻ​ഡു​ക​ൾ ല​ഭി​ക്കു​ന്നു​ണ്ട്. ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്രാ​ൻ​ഡ് ന​ൽ​കു​ന്നി​ല്ല. ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്രാ​സൗ​ജ​ന്യ​വും ല​ഭി​ക്കു​ന്നി​ല്ല.
സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ​ഠി​ച്ചി​റ​ങ്ങു​ന്ന റ​ഗു​ല​ർ/​പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഒ​രേ​ത​രം സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. പു​തി​യ സ​ന്പ്ര​ദാ​യ​ത്തി​ൽ ഇ​തി​നു വ്യ​ത്യാ​സം വ​രു​ന്ന​തു ഗു​ണ​ക​ര​മ​ല്ല. കേ​ര​ള​ത്തി​ലെ എ​സ്ഡി​ഇ സം​വി​ധാ​നം നി​ർ​ത്ത​ലാ​ക്കു​ന്പോ​ൾ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക​രും അ​വ​രു​ടെ കു​ടും​ബ​വും വ​ഴി​യാ​ധാ​ര​മാ​വും. യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലെ എ​സ്ഡി​ഇ കോ​ഴ്സു​ക​ളി​ൽ ഓ​രോ വ​ർ​ഷ​വും പ്ര​വേ​ശ​നം നേ​ടു​ന്ന ഒ​ന്നേ​കാ​ൽ ല​ക്ഷം പേ​രി​ൽ ഭൂ​രി​പ​ക്ഷ​വും പ​തി​നെ​ട്ടു വ​യ​സു​കാ​രാ​ണ്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ന​ൽ​കു​ന്ന കോ​ണ്‍​ടാ​ക്ട് ക്ലാ​സു​ക​ൾ​കൊ​ണ്ടു​മാ​ത്രം വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​പ്ര​ക്രി​യ പൂ​ർ​ണ​മാ​കി​ല്ല.
കേ​ര​ള​ത്തി​ലെ പ്ര​ധാ​ന സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ വ​രു​മാ​ന​ത്തി​ന്‍റെ 70 ശ​ത​മാ​ന​വും പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കു​ന്ന ഫീ​സാ​ണ്. ഇ​തു നി​ല​ച്ചാ​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ദൂ​ര, പ്രൈ​വ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ നി​ല​നി​ർ​ത്തി ല​ക്ഷ​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​വും പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ തൊ​ഴി​ലും സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കേ​ണ്ട​തു​ണെ​ന്നു അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.