ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ഹോം ​ഐ​സൊ​ലേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ അ​നു​മ​തി
Tuesday, September 15, 2020 11:28 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​ത്ത കാ​റ്റ​ഗ​റി എ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി ഹോം ​ഐ​സൊ​ലേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള ഉ​ത്ത​ര​വി​ട്ടു.
വീ​ടു​ക​ളി​ൽ സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ൽ മാ​ത്ര​മാ​ണ് അ​നു​മ​തി. എ​ന്നാ​ൽ ഇ​വ​ർ​ക്ക് വീ​ട്ടു​നി​രീ​ക്ഷ​ണം തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ല.
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​ർ​ക്ക് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് നി​ർ​ദ്ദി​ഷ്ട സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണം. വീ​ട്ടി​ൽ ഐ​സൊ​ലേ​ഷ​ന് മ​തി​യാ​യ സൗ​ക​ര്യ​മു​ണ്ടെ​ന്ന് ആ​ർ​ആ​ർ​ടി/ ഫീ​ൽ​ഡ് ടീം ​പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്ക​ണം.
വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രെ ബ​ന്ധ​പ്പെ​ടു​ന്ന​തി​നാ​യി ആ​രോ​ഗ്യ പ​ട്ടി​ക​വ​ർ​ഗ സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന കാ​ൾ​സെ​ന്‍റ​റും വി​ര​മി​ച്ച ഡോ​ക്ട​ർ​മാ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ടെ​ലി മെ​ഡി​സി​ൻ യൂ​ണി​റ്റും സ​ജ്ജീ​ക​രി​ക്കും. ഹോം ​ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​രെ സ്ഥി​ര​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നും സം​വി​ധാ​ന​മൊ​രു​ക്കും.

വിം​സി​ലെ പ​കു​തി
ഹൗ​സ് സ​ർ​ജ​ൻ​മാ​രു​ടെ സേ​വ​നം
വി​ട്ടു​ന​ൽ​കാ​ൻ നി​ർ​ദ്ദേ​ശം

ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ഹൗ​സ് സ​ർ​ജ​ൻ​മാ​രു​ടെ കു​റ​വ് നികത്താൻ മേ​പ്പാ​ടി ഡി​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ​കു​തി ഹൗ​സ് സ​ർ​ജ​ൻ​മാ​രു​ടെ സേ​വ​നം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് വി​ട്ടു​ന​ൽ​കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള ഉ​ത്ത​ര​വ് ന​ൽ​കി.
ഇ​വ​രെ കോ​വി​ഡി​ത​ര ചു​മ​ത​ല​ക​ളി​ൽ വി​ന്യ​സി​ക്കാ​നും താ​മ​സ ഭ​ക്ഷ​ണ യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ അ​നു​വ​ദി​ക്കാ​നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.