ക​ടു​വ ശ​ല്യം: ഫോ​റ​സ്റ്റ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Tuesday, September 15, 2020 11:28 PM IST
പു​ൽ​പ്പ​ള്ളി: ചീ​യ​ന്പം ആ​ന​പ്പ​ന്തി, 73 പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ടു​വാ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഇ​രു​ളം ഫോ​റ​സ്റ്റ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ആ​ന​പ്പ​ന്തി​യി​ൽ ക​ടു​വ ആ​ക്ര​മി​ച്ച് കൊ​ന്ന ആ​ടു​മാ​യെ​ത്തി​യാ​യി​രു​ന്നു ഉ​പ​രോ​ധം. പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ടു​വ​യെ കൂ​ട് വ​ച്ച് പി​ടി​കൂ​ട​ണ​മെ​ന്നും ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ക​ർ​ഷ​ക​രു​ടെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഉ​പ​രോ​ധം.

ഉ​ന്ന​ത വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യ ശേ​ഷ​മാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. കെ​പി​സി​സി അം​ഗം കെ.​എ​ൽ. പൗ​ലോ​സ് ഉ​പ​രോ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു. രം​ഗ​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ഡി. ജോ​സ്, അ​പ്പി ബോ​ള​ൻ, ബി​ജു, വി.​വി. ബോ​ള​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.