കോ​വി​ഡ് കാ​ല​ത്തു പ​ട്ടി​ണി മ​ര​ണം ഒ​ഴി​വാ​ക്കാ​ൻ മ​ദേ​ഴ്്സ് മീ​ൽ പ​ദ്ധ​തി​യു​മാ​യി പ്രോ​ജ​ക്ട് വി​ഷ​ൻ
Friday, August 14, 2020 11:05 PM IST
ക​ൽ​പ്പ​റ്റ: നി​ർ​ധ​ന​ദു​ർ​ബ​ല ജ​ന​വി​ഭാ​ഗ​ങ്ങ​ൾ തൊ​ഴി​ലും വ​രു​മാ​ന​വു​മി​ല്ലാ​തെ യാ​ത​ന അ​നു​ഭ​വി​ക്കു​ന്ന കോ​വി​ഡ് കാ​ല​ത്തു പ​ട്ടി​ണി​മ​ര​ണം ഒ​ഴി​വാ​ക്കു​ന്ന​തി​നു ബം​ഗ​ളൂ​രു പ്രോ​ജ​ക്ട് വി​ഷ​ൻ മ​ദേ​ഴ്സ് മീ​ൽ എ​ന്ന പേ​രി​ൽ ഫാ​മി​ലി ഫു​ഡ് സ​പ്പോ​ർ​ട്ട് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കു മാ​സം​തോ​റും 500 രൂ​പ വി​ല​വ​രു​ന്ന ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ഒ​രു വ​ർ​ഷ​ത്തേ​ക്കു ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 1,000 കു​ടും​ബ​ങ്ങ​ളെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തെ​ന്നു പ്രൊ​ജ​ക്്ട് വി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ.​ഡോ. ജോ​ർ​ജ് ക​ണ്ണ​ന്താ​നം നാ​ഷ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി​ബു ജോ​ർ​ജ് എ​ന്നി​വ​ർ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ കോ​ട്ട​യം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള 30 കു​ടും​ബ​ങ്ങ​ളാ​ണ് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ.
സാ​ന്പ​ത്തി​ക​ശേ​ഷി​യു​ള്ള കു​ടും​ബ​ങ്ങ​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​വി​ധ​ത്തി​ലു​മാ​ണ് പ​ദ്ധ​തി​യു​ടെ രൂ​പ​ക​ൽ​പ​ന. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ളെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​ക്കും. പ്ര​ദേ​ശി​ക​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കോ​വി​ഡ്-19 സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും ദു​ർ​ബ​ല​മാ​യ വി​ഭാ​ഗ​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ​യും നി​ല​നി​ൽ​പ്പി​നെ​യു​മാ​ണ് കൂ​ടു​ത​ൽ ബാ​ധി​ച്ച​ത്. തൊ​ഴി​ൽ ന​ഷ്ട​മാ​യ​വ​ർ അ​തി​ജീ​വ​ന​ത്തി​നു പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. ഇ​ന്ത്യ​യി​ൽ 60 ദ​ശ​ല​ക്ഷം തൊ​ഴി​ൽ​ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​തു അ​നേ​കം ആ​ളു​ക​ളെ പ​ട്ടി​ണി മ​ര​ണ​ത്തി​ലേ​ക്കു ന​യി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.
ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ക​ലാം​ഗ​ർ, മാ​ര​ക രോ​ഗ​ങ്ങ​ൾ പി​ടി​പെ​ട്ട​വ​ർ, വി​ധ​വ​ക​ൾ, വ​യോ​ധി​ക​ർ, തൊ​ഴി​ൽ​ര​ഹി​ത​ർ എ​ന്നി​വ​ർ​ക്കു പു​റ​മേ അ​ഭ​യാ​ർ​ഥി​ക​ൾ, കു​ടി​യേ​റ്റ​ക്കാ​ർ, മ​റ്റ് അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് പ​ദ്ധ​തി​യി​ൽ മു​ൻ​ഗ​ണ​ന. അ​രി​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും അ​ട​ങ്ങു​ന്ന സ​ർ​വൈ​വ​ൽ ഫു​ഡ് കി​റ്റാ​ണ് ഓ​രോ മാ​സ​വും ഗു​ണ​ഭോ​ക്തൃ​കു​ടും​ബ​ങ്ങ​ൾ​ക്കു ല​ഭ്യ​മാ​ക്കു​ക​യെ​ന്നും പ്രൊ​ജ​ക്ട് വി​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
മ​ദേ​ഴ്സ് മീ​ലി​ന്‍റെ ദേ​ശീ​യ​ത​ല ഉ​ദ്ഘാ​ട​നം ഡ​ൽ​ഹി​യി​ൽ 25 കു​ടും​ബ​ങ്ങ​ൾ​ക്ക് കി​റ്റ് ന​ൽ​കി സു​പ്രീം കോ​ട​തി മു​ൻ ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫും പാ​ർ​ല​മെ​ന്‍റ് അം​ഗ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ കെ.​ജെ. അ​ൽ​ഫോ​ൻ​സും സം​യു​ക്ത​മാ​യി നി​ർ​വ​ഹി​ച്ചു.
വ​യ​നാ​ട്ടി​ൽ വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ പി​ന്തു​ണ​യോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 11.30നു ​പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് നി​ർ​വ​ഹി​ക്കും. വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി പ്ര​തി​നി​ധി​ക​ളാ​യ ബാ​ബു ന​ന്പു​ടാ​കം, സി​സി​ലി മാ​ത്യു പ​ഴ​യ​മ​ഠം, മാ​ത്തു​ക്കു​ട്ടി പ​ഴ​യ​മ​ഠം, പ്രോ​ജ​ക്ട് വി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ സി​മി മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.