എലിപ്പനി വ്യാപനം : കൂ​ടു​ത​ൽ ശ്ര​ദ്ധ വേ​ണ​മെ​ന്ന്
Thursday, August 13, 2020 11:30 PM IST
മാ​ന​ന്ത​വാ​ടി: എ​ലി​പ്പ​നി കേ​സു​ക​ൾ കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളു​ക​ൾ കു​ടു​ത​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. പ്ര​തി​രോ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡോ​ക്സി സൈ​ക്ലി​ൻ കി​യോ​സ്കു​ക​ൾ ഒ​രു​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ബ​സ് സ്റ്റാ​ൻ​ഡു​ക​ളാ​യ ക​ൽ​പ്പ​റ്റ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്, പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ്, മേ​പ്പാ​ടി, വൈ​ത്തി​രി, മു​ട്ടി​ൽ, പ​ടി​ഞ്ഞാ​റ​ത്ത​റ, മാ​ന​ന്ത​വാ​ടി, പ​ന​മ​രം, കാ​ട്ടി​ക്കു​ളം, ബ​ത്തേ​രി, മീ​ന​ങ്ങാ​ടി, അ​ന്പ​ല​വ​യ​ൽ, പു​ൽ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ൽ​പ്പ​റ്റ സി​വി​ൽ സ്റ്റേ​ഷ​നി​ലും 20, 27, സെ​പ്റ്റം​ബ​ർ മൂ​ന്ന് എ​ന്നീ വ്യാ​ഴാ​ഴ്ച​ക​ളി​ൽ ഡോ​ക്സി സൈ​ക്ളി​ൻ കി​യോ​സ്ക്കു​ക​ൾ ഒ​രു​ക്കും. ഇ​വി​ടെ നി​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഓ​രോ ഡോ​സ് ഡോ​ക്സി സൈ​ക്ലി​ൻ ഗു​ളി​ക ന​ൽ​കു​ക​യും എ​ലി​പ്പ​നി ത​ട​യു​ന്ന​തി​നു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ എ​ല്ലാ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും പ​രി​ധി​യി​ൽ ഡോ​ക്സി യാ​നം എ​ന്ന പേ​രി​ൽ വാ​ഹ​നം ബ്രാ​ൻ​ഡിം​ഗ് ന​ട​ത്തി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഡോ​ക്സി സൈ​ക്ലി​ൻ ഗു​ളി​ക വി​ത​ര​ണം ചെ​യ്യും.

ലൈ​ഫ് മി​ഷ​ൻ അ​പേ​ക്ഷ തി​യ​തി നീ​ട്ട​ണ​മെ​ന്ന്

മാ​ന​ന്ത​വാ​ടി: ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ അ​പേ​ക്ഷ തി​യ​തി നീ​ട്ട​ണ​മെ​ന്ന് മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നാ​ളി​തു​വ​രെ മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ൽ അ​പേ​ക്ഷി​ക്കാ​നാ​യി​ട്ടി​ല്ല.
കോ​വി​ഡ് സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​പേ​ക്ഷ ന​ൽ​കു​വാ​ൻ ദി​നം​പ്ര​തി അ​പേ​ക്ഷ ക​ണ​ക്ക് നി​ജ​പ്പെ​ടു​ത്തി​യ​തി​നാ​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റ് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ​യു​ടെ മ​റു​പ​ടി ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​യ​തി​നാ​ലും ലൈ​ഫ് പ​ദ്ധ​തി​ക്കു​ള്ള അ​പേ​ക്ഷ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.

പ്ര​മാ​ണ പ​രി​ശോ​ധ​ന

ക​ൽ​പ്പ​റ്റ: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ൽ അ​ഗ്രി​ക​ൾ​ച്ച​റ​ൽ അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ് 2 (കാ​റ്റ​ഗ​റി 444/16) ത​സ്തി​ക​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി 2020 ഫെ​ബ്രു​വ​രി 24 ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച സാ​ധ്യ​താ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ജി​ല്ല​യി​ലെ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള ഒ​റ്റ​ത്ത​വ​ണ പ്ര​മാ​ണ പ​രി​ശോ​ധ​ന 20 മു​ത​ൽ 26 വ​രെ പി​എ​സ്‌​സി ജി​ല്ലാ ഓ​ഫീ​സി​ൽ ന​ട​ക്കും.
ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ എ​ല്ലാ അ​സ്സ​ൽ രേ​ഖ​ക​ളും പ്രൊ​ഫൈ​ലി​ൽ അ​പ് ലോ​ഡ് ചെ​യ്ത് രേ​ഖ​ക​ളു​മാ​യി യ​ഥാ​സ​മ​യം ഹാ​ജ​രാ​ക​ണം.