ഫേ​സ് ഷീ​ൽ​ഡും ഗ്ലൗ​സും വി​ത​ര​ണം ചെ​യ്തു
Thursday, August 13, 2020 11:30 PM IST
ക​ൽ​പ്പ​റ്റ:​കേ​ര​ള മു​നി​സി​പ്പ​ൽ ആ​ൻ​ഡ് കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ളാ​യ ഫേ​സ് ഷീ​ൽ​ഡ്, ഗ്ലൗ​സ് എ​ന്നി​വ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. സ​ന്ദീ​പ്കു​മാ​റി​ന് ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി ക​ഐം​സി​എ​സ്എ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു.​വി. രാ​മ​ൻ വെ​ണ്ടോ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​ര​ജ്ഞി​ത്ത്, കെ. ​കൃ​ഷ്ണ​മോ​ഹ​ൻ, വി.​ജെ. അ​ന്ന​മ്മ, സി. ​ജ​ല​ജ, എ​സ്. സെ​യ്ഫു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പേ​ര്യ-​ബോ​യ്സ് ടൗ​ണ്‍ ചു​രം റോ​ഡ്
ഗ​താ​ഗ​തം അ​നു​വ​ദി​ച്ചു

ക​ൽ​പ്പ​റ്റ: ക​ണ്ണൂ​ർ ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന പേ​ര്യ ചു​രം, ബോ​യ്സ് ടൗ​ണ്‍ ചു​രം എ​ന്നീ റോ​ഡു​ക​ൾ പൊ​തു​ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് ന​ൽ​കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.