വയനാട്ടിൽ 12 പേ​ർ​ക്ക്
Wednesday, August 12, 2020 11:47 PM IST
ക​ൽ​പ്പ​റ്റ: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലി​രി​ക്കെ മ​രി​ച്ച ന​ട​വ​യ​ൽ സ്വ​ദേ​ശി അ​വ​റാ​ൻ (69) ഉ​ൾ​പ്പെ​ടെ വ​യ​നാ​ട് ജി​ല്ല​യി​ൽ ഇ​ന്ന​ലെ 12 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു.
16 പേ​ർ രോ​ഗ​മു​ക്തി നേ​ടി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 10 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 950 ആ​യി. ഇ​തി​ൽ 646 പേ​ർ രോ​ഗ​മു​ക്ത​രാ​യി. മൂ​ന്നു പേ​ർ മ​രി​ച്ചു. നി​ല​വി​ൽ 301 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 288 പേ​ർ ജി​ല്ല​യി​ലും 13 പേ​ർ ഇ​ത​ര ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു.
കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ഇ​ന്ന​ലെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 189 പേ​രാ​ണ്. 272 പേ​ർ നി​രീ​ക്ഷ​ണ കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 2717 പേ​ർ. ഇ​ന്ന് വ​ന്ന എ​ട്ട് പേ​ർ ഉ​ൾ​പ്പെ​ടെ 338 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ൽ നി​ന്ന് ഇ​ന്ന് 341 പേ​രു​ടെ സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 29872 സാ​ന്പി​ളു​ക​ളി​ൽ 28079 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ൽ 26982 നെ​ഗ​റ്റീ​വും 950 പോ​സി​റ്റീ​വു​മാ​ണ്.