സ്മി​ത സു​നി​ലി​ന് മു​ബ​ഷി​ർ പ്ര​തി​ഭാ പു​ര​സ്കാ​രം
Wednesday, August 12, 2020 11:46 PM IST
വ​ടു​വ​ൻ​ചാ​ൽ: മൂ​പ്പൈ​നാ​ട്,മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നി​ർ​ധ​ന​കു​ടും​ബാം​ഗ​ങ്ങ​ളി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക്കു റി​പ്പ​ണ്‍ സ​മ​ന്വ​യം സാം​സ്കാ​രി​ക വേ​ദി ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യം ന​ൽ​കു​ന്ന മു​ബ​ഷി​ർ പ്ര​തി​ഭാ പു​ര​സ്കാ​ര​ത്തി​നു മൂ​പ്പൈ​നാ​ടി​ലെ സു​നി​ൽ-​സു​നി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ സ്മി​ത സു​നി​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
സ​മ​ന്വ​യം ടീ​ൻ ക്ല​ബി​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റും പ്ര​ദേ​ശ​ത്തു ക​ലാ-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന മു​ബ​ഷീ​ർ അ​ഷ​റ​ഫ് അ​ലി​യു​ടെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് ദാ​രു​ശി​ൽ​പ​വും 10,000 രൂ​പ​യും ബ​ഹു​മ​തി​പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം. പി. ​അ​ൻ​ഷാ​ദ് ചെ​യ​ർ​മാ​നും താ​രി​ഷ നൗ​റി​ൻ ക​ണ്‍​വീ​ന​റു​മാ​യ 11 അം​ഗ ക​മ്മി​റ്റി​യാ​ണ് പു​ര​സ്കാ​ര​ജേ​ത്രി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 15നു ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു സ​മ​ന്വ​യം ഗ്ര​ന്ഥ​ശാ​ല ഹാ​ളി​ൽ ന​ട​ത്തു​ന്ന ച​ട​ങ്ങി​ൽ എ​ഴു​ത്തു​കാ​ര​ൻ ബാ​ല​ൻ വേ​ങ്ങ​ര പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തും.​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ച​യ​ർ​മാ​ൻ പി.​കെ. അ​നി​ൽ​കു​മാ​ർ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​ഷീ​ർ പ​ള്ളി​യാ​ൽ പ​ങ്കെ​ടു​ക്കും.