എ​ലി​പ്പ​നി പ്ര​തി​രോ​ധം വ്യാ​ഴാ​ഴ്ച​ക​ളി​ൽ ഡോ​ക്സി ഡേ
Wednesday, August 12, 2020 11:46 PM IST
ക​ൽ​പ്പ​റ്റ: എ​ലി​പ്പ​നി കേ​സു​ക​ൾ കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ബ​സ്‌സ്റ്റാ​ൻ​ഡു​ക​ളാ​യ ക​ൽ​പ്പ​റ്റ പ​ഴ​യ ബ​സ്‌സ്റ്റാ​ൻ​ഡ്, പു​തി​യ ബ​സ്‌സ്റ്റാ​ൻ​ഡ്, മേ​പ്പാ​ടി, വൈ​ത്തി​രി, മു​ട്ടി​ൽ, പ​ടി​ഞ്ഞാ​റ​ത്ത​റ, മാ​ന​ന്ത​വാ​ടി, പ​ന​മ​രം, കാ​ട്ടി​ക്കു​ളം, ബ​ത്തേ​രി, മീ​ന​ങ്ങാ​ടി, അ​ന്പ​ല​വ​യ​ൽ, പു​ൽ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ൽ​പ്പ​റ്റ സി​വി​ൽ സ്റ്റേ​ഷ​നി​ലും ഇ​ന്ന്, 20, 27, സെ​പ്റ്റം​ബ​ർ മൂ​ന്ന് എ​ന്നീ വ്യാ​ഴാ​ഴ്ച​ക​ളി​ൽ ഡോ​ക്സി സൈ​ക്ളി​ൻ കി​യോ​സ്ക്കു​ക​ൾ ഒ​രു​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഇ​വി​ടെ നി​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഓ​രോ ഡോ​സ് ഡോ​ക്സി സൈ​ക്ലി​ൻ ഗു​ളി​ക ന​ൽ​കു​ക​യും എ​ലി​പ്പ​നി ത​ട​യു​ന്ന​തി​നു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ എ​ല്ലാ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും പ​രി​ധി​യി​ൽ ഡോ​ക്സി യാ​നം എ​ന്ന പേ​രി​ൽ വാ​ഹ​നം ബ്രാ​ൻ​ഡിം​ഗ് ന​ട​ത്തി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഡോ​ക്സി സൈ​ക്ലി​ൻ ഗു​ളി​ക വി​ത​ര​ണം ചെ​യ്യും.