ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ കൂ​ട് സ്ഥാ​പി​ച്ചു
Monday, August 10, 2020 11:46 PM IST
പു​ൽ​പ്പ​ള്ളി: പ​ള്ളി​ച്ചി​റ​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ പ്ര​ദേ​ശ​ത്ത് കൂ​ട് സ്ഥാ​പി​ച്ചു. പു​ൽ​പ്പ​ള്ളി ചാ​ത്ത​മം​ഗ​ലം പ​ള്ളി​ച്ചി​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ ക​ടു​വ ക​ഴി​ഞ്ഞ ദി​വ​സം വ​ന​പാ​ല​ക​രെ ആ​ക്ര​മി​ച്ചി​രു​ന്നു. ഈ ​ക​ടു​വ​യെ പി​ടി​കൂ​ടാ​നാ​ണ് വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ച​ത്.
വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ടു​വ ആ​ക്ര​മി​ച്ച​തോ​ടെ ഡി​എ​ഫ്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് ക​ടു​വ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞ​തോ​ടെ​യാ​ണ് വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം ക​ത​വ​ക്കു​ന്നി​ലെ യു​വാ​വി​നെ കൊ​ന്ന് ഭ​ക്ഷി​ച്ച ക​ടു​വ ത​ന്നെ​യാ​ണ് പ​ള്ളി​ച്ചി​റ​യി​ലു​മെ​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. പ്ര​ദേ​ശ​ത്ത് 24 മ​ണി​ക്കൂ​റും നി​രീ​ക്ഷ​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.