പാ​ലം ഒ​ലി​ച്ചു​പോ​യി: യാ​ത്രാ മാ​ർ​ഗമി​ല്ലാ​തെ നാട്ടുകാർ
Monday, August 10, 2020 11:44 PM IST
പ​ന​മ​രം: ചെ​റു​കാ​ട്ടൂ​ർ - ഇ​ഞ്ചി​മ​ല ക​ട​വ് പാ​ലം ഒ​ലി​ച്ചു​പോ​യ​തോ​ടെ യാ​ത്ര മാ​ർ​ഗ്ഗം ഇ​ല്ലാ​തെ ജ​ന​ങ്ങ​ൾ വ​ല​യു​ന്നു. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ കു​ത്തൊ​ഴു​ക്കി​ൽ മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യു​ടെ​യും പ​ന​മ​രം പ​ഞ്ചാ​യ​ത്തി​നേ​യും ബ​ന്ധി​പ്പി​ക്കു​ന്ന ചെ​റു​കാ​ട്ടൂ​ർ അ​മ​ല​ന​ഗ​ർ ഇ​ഞ്ചി​മ​ല ക​ട​വ് പാ​ലം ഒ​ലി​ച്ചു​പോ​യി. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ക​ർ​ഷ​ക​ർ​ക്കും ഒ​ട്ടേ​റെ ജ​ന​ങ്ങ​ൾ​ക്കും ആ​ശ്ര​യ​മാ​യ പാ​ല​മാ​ണ് ഒ​ലി​ച്ചു​പോ​യ​ത്. 2000ത്തി​ലാ​ണ് 120 മീ​റ്റ​ർ നീ​ള​മു​ള്ള ഈ ​പാ​ലം നി​ർ​മ്മി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ വ​ൻ​മ​ര​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തി​യി​രു​ന്നു. മേ​ൽ​പ്പാ​ല​ത്തി​ൽ മ​ര​ങ്ങ​ൾ ത​ങ്ങി​യ​താ​ണ് പാ​ലം ഒ​ഴു​കി പോ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​പ്പോ​ൾ കി​ലോ​മീ​റ്റ​റു​ക​ളോ​ളം സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക്. അ​ധി​കൃ​ത​ർ എ​ത്ര​യും വേ​ഗം യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

അ​നു​മോ​ദി​ച്ചു

പു​ൽ​പ്പ​ള്ളി: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ ജ​യ​ശ്രീ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി ജ​യ​ദേ​വി​ന് വ​യ​നാ​ട് സി​റ്റി​ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബെ​ന്നി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ആ​ർ. ജ​യ​രാ​ജ്, സൗ​മ്യ ജ​യ​രാ​ജ്, എ​ൻ. സ​ര​ളാ ഭാ​യ്, ആ​ർ.​ജെ. ജ​യ​ദേ​വ്, ആ​ർ.​എ​സ്. സൗ​മ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.