കു​പ്പാ​ടി​യി​ലും നാ​യ്ക്ക​ട്ടി​യി​ലും കി​ണ​ർ ഇ​ടി​ഞ്ഞു​താ​ണു
Sunday, August 9, 2020 11:40 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ന​ത്ത മ​ഴ​യി​ൽ കു​പ്പാ​ടി കി​ട​ങ്ങി​ൽ ചെ​ന്പ​ക​പ്പാ​ളി​യി​ലും, നാ​യ്ക്ക​ട്ടി മാ​ള​പു​ര പ​ണി​യ കോ​ള​നി​യി​ലും കി​ണ​ർ ഇ​ടി​ഞ്ഞു​താ​ണു. 30 വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച 40 അ​ടി താ​ഴ്ച​യു​ള്ള ബ​ത്തേ​രി ന​ഗ​ര​സ​ഭ​യു​ടെ കി​ണ​റാ​ണ് ചെ​ന്പ​ക​പ്പാ​ളി​യി​ൽ ഇ​ടി​ഞ്ഞു​താ​ണ​ത്. ഭൂ​മി നി​ര​പ്പി​ൽ നി​ന്നും മൂ​ന്ന് മീ​റ്റ​റോ​ളം ആ​ഴ​ത്തി​ൽ താ​ഴ്ന്ന കി​ണ​ർ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​പ്പോ​ഴും താ​ഴ്ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​യി.
നാ​യ്ക്ക​ട്ടി മാ​ള​പു​ര പ​ണി​യ കോ​ള​നി​യി​ലെ കി​ണ​റും ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​ടി​ഞ്ഞു​താ​ഴു​ന്നു. കോ​ള​നി​യി​ലെ എ​ട്ട് കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ച്ചി​രു​ന്ന​ത് ഈ ​കി​ണ​ർ ആ​യി​രു​ന്നു. കോ​ള​നി​ക്കാ​രു​ടെ കു​ടി​വെ​ള്ളം മു​ട്ടി​യ അ​വ​സ്ഥ​യി​ലാ​ണ്.