പ​ര​പ്പ​ൻ​പാ​റ​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ കാ​ടാ​ശേ​രി​യി​ലേ​ക്കു മാ​റ്റി
Sunday, August 9, 2020 11:40 PM IST
ക​ൽ​പ്പ​റ്റ: സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ മേ​പ്പാ​ടി റേ​ഞ്ചി​ൽ ബ​ഡേ​രി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ നി​ല​ന്പൂ​ർ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള പ​ര​പ്പ​ൻ​പാ​റ​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ടി​നു പു​റ​ത്തു കാ​ടാ​ശേ​രി ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ത്തി​ലേ​ക്കു മാ​റ്റി. കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചു ഡി​എ​ഫ്ഒ പി. ​ര​ഞ്ജി​ത്ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ കാ​ടാ​ശേ​രി​യി​ലെ​ത്തി​ച്ച​ത്. പ്രാ​ക്ത​ന ഗോ​ത്ര​വ​ർ​ഗ​ത്തി​ലെ ചോ​ല​നാ​യ്ക്ക വി​ഭാ​ഗ​ത്തി​പ്പെ​ട്ട​താ​ണ് പ​ര​പ്പ​ൻ​പാ​റ​യി​ലെ കു​ടും​ബ​ങ്ങ​ൾ.
ചാ​ലി​യാ​ർ പു​ഴ​യി​ൽ ജ​ല​നി​ര​പ്പു ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നു പ​ര​പ്പ​ൻ​പാ​റ​യി​ലെ കു​ടും​ബ​ങ്ങ​ൾ വ​ന​ത്തി​ൽ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ത്തു പ്ലാ​സ്റ്റി​ക് ഷീ​റ്റ് കെ​ട്ടി​മ​റ​ച്ച കൂ​ര​ക​ളി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്.
മേ​പ്പാ​ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ കെ. ​ബാ​ബു​രാ​ജ്, ബ​ഡേ​രി സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം. ​മോ​ഹ​ന​ദാ​സ​ൻ, വൈ​ൽ​ഡ് ലൈ​ഫ് സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​ബീ​രാ​ൻ​കു​ട്ടി, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​സീ​ത,ആ​ൻ​സി,പ​ത്രോ​സ്, അ​ജി​ത്കു​മാ​ർ, വ​ട്ട​ത്തു​വ​യ​ൽ സ്വ​ദേ​ശി അ​നീ​ഷ് എ​ന്നി​വ​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് ആ​ദി​വാ​സി​ക​ളെ സു​ര​ക്ഷി​ത​മാ​യി വ​ന​ത്തി​നു​പു​റ​ത്തു എ​ത്തി​ച്ച​ത്. ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ കാ​ടാ​ശേ​രി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.