പു​ത്തു​മ​ല ദു​ര​ന്ത​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കം ആ​ച​രി​ച്ചു
Sunday, August 9, 2020 11:39 PM IST
മേ​പ്പാ​ടി: യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചൂ​ര​ൽ​മ​ല​യി​ൽ പു​ത്തു​മ​ല ദു​ര​ന്ത​ത്തിെ​ൻ ഒ​ന്നാം വാ​ർ​ഷി​കം ആ​ച​രി​ച്ചു. അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി.​യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ത്തു​മ​ല​യി​ൽ ദു​ര​ന്ത​ത്തി​നു ഇ​ര​യാ​യ കു​ടും​ബ​ങ്ങ​ളു​ടെ പു​ര​ന​ധി​വാ​സ​ത്തി​ൽ സ​ർ​ക്കാ​ർ മ​തി​യാ​യ ശു​ഷ്കാ​ന്തി കാ​ട്ടു​ന്നി​ല്ലെ​ന്നു അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.​എ.​എം. ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി. ​സു​രേ​ഷ് ബാ​ബു, ടി. ​ഹം​സ, എ​ൻ.​കെ. സു​കു​മാ​ര​ൻ, പി.​കെ. അ​ഷ​റ​ഫ്, ന​സീ​ർ ആ​ല​ക്ക​ൽ, ഒ. ​ഭാ​സ്ക്ക​ര​ൻ, രാ​ജു ഹെ​ജ​മാ​ടി, ക​രീം, ഒ.​വി. റോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.