നാ​ലാം​ഘ​ട്ട ലൈ​ഫ് പ​ദ്ധ​തി മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ൽ താ​ളം​തെ​റ്റു​ന്നു
Sunday, August 9, 2020 11:39 PM IST
മാ​ന​ന്ത​വാ​ടി: ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ 14 വ​രെ​യാ​ണ്. ഈ ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നാ​ളി​തു​വ​രെ അ​പേ​ക്ഷി​ക്കാ​നാ​യി​ട്ടി​ല്ല. കോ​വി​ഡ് സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​പേ​ക്ഷ ന​ൽ​കു​വാ​ൻ ദി​നം​പ്ര​തി അ​പേ​ക്ഷ ക​ണ​ക്ക് നി​ജ​പ്പെ​ടു​ത്തി​യ​തി​നാ​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റ് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ​യു​ടെ മ​റു​പ​ടി ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം അ​നു​ഭ​വ​പ്പെ​ടു​ന്നതി​നാ​ലും ലൈ​ഫ് പ​ദ്ധ​തി​ക്കു​ള്ള അ​പേ​ക്ഷ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ലൈ​ഫ് പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി അ​വ​സാ​നി​ക്കാ​റാ​യി​ട്ടു​പോ​ലും പ​ദ്ധ​തി​യു​ടെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ളൊ​ന്നും മാ​ന​ന്ത​വാ​ടി മു​ൻ​സി​പ്പാ​ലി​റ്റി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹെ​ൽ​പ്പ് ഡെ​സ്ക് സ്ഥാ​പി​ക്കാ​ൻ പോ​ലും ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന​ത് അ​പേ​ക്ഷ​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. കോ​വി​ഡ് പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്പോ​ൾ അ​ക്ഷ​യ സെ​ന്‍റ​റി​ൽ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം ത​ന്നെ മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ് പ​ദ്ധ​തി​യി​ൽ നി​യ​മ​ങ്ങ​ൾ പി​എം​എ​വൈ പ​ദ്ധ​തി​യു​ടെ നി​യ​മ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​ക്ക​ണം. പി​എം​എ​വൈ പ​ദ്ധ​തി​യി​ൽ വ​രു​മാ​നം മൂ​ന്ന് ല​ക്ഷ​ത്തി​ൽ താ​ഴെ ആ​ണെ​ന്ന് സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ മ​തി​യെ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.
പി​എം​എ​വൈ പ​ദ്ധ​തി​യി​ൽ റേ​ഷ​ൻ കാ​ർ​ഡി​ൽപെ​ട്ട എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും വീ​ടു ന​ൽ​കു​ക എ​ന്ന​താ​ണ് ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ​ക്കു​ള്ള നി​ബ​ന്ധ​ന. ഈ ​പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ അ​പേ​ക്ഷ കൊ​ടു​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. അ​തി​നാ​ൽ ട്രൈ​ബ​ൽ പ്ര​മോ​ട്ട​ർ​മാ​ർ ക​ണ്ടെ​ത്തു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് ന​ൽ​കു​ന്ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.
വീ​ടു​ക​ൾ​ക്ക് അ​പേ​ക്ഷ കൊ​ടു​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ക്കുന്നതോടൊപ്പം അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​ക​ൾ ല​ഘൂ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ം മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ നേ​താ​വ് ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ സ്റ്റെ​ർ​വി​ൻ സ്റ്റാ​നി, അ​ഡ്വ. റ​ഷീ​ദ് പ​ട​യ​ൻ എ​ന്നി​വ​ർ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.