മ​ഞ്ഞ​ക്കൊ​ന്ന നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​ക്കു വി​ന​യാ​യി കോവിഡ്
Sunday, August 9, 2020 11:39 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ മ​ഞ്ഞ​ക്കൊ​ന്ന നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​ക്കു കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം വി​ന​യാ​യി. സ​ങ്കേ​ത​ത്തി​ലെ മു​ത്ത​ങ്ങ,ബ​ത്തേ​രി റേ​ഞ്ചു​ക​ളി​ൽ വൈ​ൽ​ഡ് ലൈഫ് ക​ണ്‍​സ​ർ​വേ​ഷ​ൻ സൊ​സൈ​റ്റി മു​ഖേ​ന വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് തു​ട​ങ്ങി​വ​ച്ച പ​ദ്ധ​തി​യാ​ണ് കോ​വി​ഡ് വ്യാ​പ​നം മൂ​ലം അ​വ​താ​ള​ത്തി​ലാ​യ​ത്. മ​ഞ്ഞ​ക്കൊ​ന്ന​ക​ൾ വേ​രോ​ടെ പി​ഴു​തു​മാ​റ്റു​ന്ന പ്ര​വൃ​ത്തി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​ത്തി​വ​ച്ച പ​ദ്ധ​തി എ​ന്നു പു​ന​രാ​രം​ഭി​ക്കു​മെ​ന്ന​തി​ൽ വ​നം-​വ​ന്യ​ജീ​വി വ​കു​പ്പി​നും സൊ​സൈ​റ്റി അ​ധി​കൃ​ത​ർ​ക്കും വ്യ​ക്ത​ത​യി​ല്ല. നൈ​സ​ർ​ഗി​ക വ​ന​ത്തി​ന്‍റെ നാ​ശ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​താ​ണ് അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ളു​ടെ ഗ​ണ​ത്തി​ൽ​പ്പെ​ട്ട മ​ഞ്ഞ​ക്കൊ​ന്ന​ക​ളു​ടെ വ്യാ​പ​നം.

മു​ത്ത​ങ്ങ,ബ​ത്തേ​രി,തോ​ൽ​പ്പെ​ട്ടി,കു​റി​ച്യാ​ട് എ​ന്നീ നാ​ല് റേ​ഞ്ചു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് 344.4 ച​തു​ര​ശ്രി കി​ലോ​മീ​റ്റ​ർ വി​സ്തൃ​യി​യു​ള്ള വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​തം. ഇ​തി​ൽ കു​റി​ച്യാ​ട് ഒ​ഴി​കെ റേ​ഞ്ചു​ക​ളി​ലാ​ണ് മ​ഞ്ഞ​ക്കൊ​ന്ന​ക​ളു​ടെ ആ​ധി​ക്യം. മു​ത്ത​ങ്ങ റേ​ഞ്ചി​ൽ കാ​ക്ക​പ്പാ​ടം, ത​ക​ര​പ്പാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മ​ഞ്ഞ​ക്കൊ​ന്ന കൂ​ടു​ത​ലു​ള്ള​ത്.

ഒ​രു ദ​ശാ​ബ്ദം മു​ന്പ് സ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം ന​ട്ട തൈ​ക​ളാ​ണ് പി​ൽ​ക്കാ​ല​ത്തു വ​ന​ത്തി​നു വി​പ​ത്താ​യി മാ​റി​യ​ത്. വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ആ​കെ വി​സ്തൃ​തി​യി​ൽ അ​ഞ്ച് ശ​ത​മാ​ന​ത്തെ​യും അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ 20 ശ​ത​മാ​ന​ത്തെ​യും മ​ഞ്ഞ​ക്കൊ​ന്ന​ക​ൾ കീ​ഴ്പ്പെ​ടു​ത്തി​യ​താ​യാ​ണ് വ​നം-​വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ ക​ണ​ക്ക്.

23 ഇ​നം അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ൾ വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലു​ണ്ട്. ഇ​തി​ൽ നൈ​സ​ർ​ഗി​ക സ​സ്യ​സ​ന്പ​ത്തി​നു ഏ​റ്റ​വു​മ​ധി​കം ദോ​ഷം ചെ​യ്യു​ന്ന​താ​ണ് മ​ഞ്ഞ​ക്കൊ​ന്ന. അ​രി​പ്പൂ(​കൊ​ങ്ങി​ണി), ക​മ്മ്യൂ​ണി​റ്റ് പ​ച്ച, ആ​ന​ത്തൊ​ട്ടാ​വാ​ടി, ധൃ​ത​രാ​ഷ്ട്ര​പ്പ​ച്ച, പാ​ർ​ത്തീ​നി​യം, ക​മ്മ​ൽ​പ്പൂ, ഇ​ല​പ്പു​ള്ളി​ച്ചെ​ടി തു​ട​ങ്ങി​യ​വ​യാ​ണ് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ കാ​ണു​ന്ന മ​റ്റു പ്ര​ധാ​ന അ​ധി​നി​വേ​ശ​സ​സ്യ​ങ്ങ​ൾ.

വ​ള​രെ വേ​ഗ​ത്തി​ൽ 28 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ കു​ട​യു​ടെ ആ​കൃ​തി​യി​ൽ വ​ള​രു​ന്ന​താ​ണ് മ​ഞ്ഞ​ക്കൊ​ന്ന. സൂ​ര്യ​പ്ര​കാ​ശം ന​ന്നാ​യി ല​ഭി​ക്കു​ന്നി​ട​ത്താ​ണ് മ​ഞ്ഞ​ക്കൊ​ന്ന ത​ഴ​ച്ചു​വ​ള​രു​ന്ന​ത്. മ​ണ്ണി​ന്‍റെ നൈ​സ​ർ​ഗി​ക ഗു​ണ​ങ്ങ​ൾ ന​ഷ്ട​മാ​ക്കു​ന്ന മ​ഞ്ഞ​ക്കൊ​ന്ന വ​ലി​യ​തോ​തി​ലു​ള്ള നി​ർ​ജ​ലീ​ക​ര​ണ​ത്തി​നും ഇ​ട​യാ​ക്കു​ന്നു​ണ്ട്. മ​ഞ്ഞ​ക്കൊ​ന്ന​യു​ടെ ചു​വ​ട്ടി​ലോ പ​രി​സ​ര​ത്തോ പു​ല്ലു​പോ​ലും വ​ള​രി​ല്ല. വി​ഷാം​ശം ഉ​ള്ള​തി​നാ​ൽ മ​ഞ്ഞ​ക്കൊ​ന്ന​യു​ടെ ഇ​ല വ​ള​മാ​ക്കാ​ൻ ക​ഴി​യി​ല്ല. ത​ടി വി​റ​കാ​യോ നി​ർ​മാ​ണ​ത്തി​നോ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും യോ​ജി​ച്ച​ത​ല്ല. ക​ലോ​റി കു​റ​ഞ്ഞ മ​ഞ്ഞ​ക്കൊ​ന്ന​യു​ടെ വി​റ​ക് ക​ത്തി​ക്കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന പു​ക ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നു പ​ഠ​ന​ങ്ങ​ളി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തെ മ​ഞ്ഞ​ക്കൊ​ന്ന വി​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള പ​രി​ശ്ര​മം വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് വ​ർ​ഷ​ങ്ങ​ൾ മു​ന്പ് തു​ട​ങ്ങി​യ​താ​ണ്. തോ​ൽ ഒ​രു മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ചെ​ത്തി​നീ​ക്കി (ബാ​ർ​ക്കിം​ഗ്) ചെ​ടി​യെ ഉ​ണ​ക്കു​ന്ന​ത​ട​ക്കം വി​ദ്യ​ക​ൾ ഫ​ലി​ക്കാ​തെ​വ​ന്ന​പ്പോ​ഴാ​ണ് വ​ള​ർ​ച്ച​യെ​ത്തി​യ​ത​ട​ക്കം മ​ഞ്ഞ​ക്കൊ​ന്ന​ക​ൾ വേ​രോ​ടെ പി​ഴു​തു​മാ​റ്റു​ന്ന പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്.

വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​വു​മാ​യി അ​തി​രി​ടു​ന്ന മു​തു​മ​ല, ബ​ന്ദി​പ്പു​ര, നാ​ഗ​ർ​ഹോ​ള ക​ടു​വാ​സ​ങ്കേ​ത​ങ്ങ​ളി​ലും മ​ഞ്ഞ​ക്കൊ​ന്ന വ്യാ​പ​നം തു​ട​രു​ക​യാ​ണ്. എ​ങ്കി​ലും ക​ടു​വാ​സ​ങ്കേ​ത​ങ്ങ​ളി​ൽ​നി​ന്നു ഇ​വ​യെ ഒ​ഴി​വാ​ക്കു​ന്ന​തി​നു നാ​ഷ​ണ​ൽ ടൈ​ഗ​ർ ക​ണ്‍​സ​ർ​വേ​ഷ​ൻ അ​ഥോ​റി​റ്റി​യും പ്രൊ​ജ​ക്ട് എ​ല​ഫ​ന്‍റ് ചു​മ​ത​ല​യു​ള്ള​വ​രും പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടി​ല്ല. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ തോ​ൽ​പ്പെ​ട്ടി റേ​ഞ്ചി​ൽ ഇ​ല​പ്പു​ള്ളി​ച്ചെ​ടി​ക​ളു​ടെ വ്യാ​പ​ന​വും സ്വാ​ഭാ​വി​ക വ​ന​ത്തി​നു ഭീ​ഷ​ണി​യാ​യി​രി​ക്ക​യാ​ണ്. അ​നേ​കം ഹെ​ക്ട​റി​ലാ​ണ് ഇ​ല​പ്പു​ള്ളി​ച്ചെ​ടി​ക​ൾ ത​ഴ​ച്ചു​വ​ള​രു​ന്ന​ത്.