വ​യ​നാ​ട്ടി​ൽ ഇ​ന്നും റെ​ഡ് അ​ല​ർ​ട്ട്; അ​വ​ശ്യ​മെ​ങ്കി​ൽ കാ​രാ​പ്പു​ഴ അ​ണ​യു​ടെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തും
Saturday, August 8, 2020 11:10 PM IST
ക​ൽ​പ്പ​റ്റ: ഒ​റ്റ​പ്പെ​ട്ട​തു ഒ​ഴി​ച്ചാ​ൽ വ​യ​നാ​ട്ടി​ൽ ഇ​ന്ന​ലെ പ​ക​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്തി​ല്ല.​എ​ങ്കി​ലും കാ​ലാ​വ​സ്ഥ വ​കു​പ്പ് ജി​ല്ല​യി​ൽ ഇ​ന്നു റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. 24 മ​ണി​ക്കൂ​റി​ൽ 204.5 മി​ല്ലി മീ​റ്റ​റി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് കാ​ല​വ​സ്ഥ വ​കു​പ്പ് കാ​ണു​ന്ന​ത്. ക​ന​ത്ത മ​ഴ പെ​യ്തു ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നാ​ൽ കാ​രാ​പ്പു​ഴ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ നി​ല​വി​ലെ 15 സെ​ന്‍റി മീ​റ്റ​റി​ൽ​നി​ന്നു 25 സെ​ന്‍റി മീ​റ്റ​റാ​യി ഉ​യ​ർ​ത്താ​ൻ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.​

നി​ല​വി​ൽ കാ​രാ​പ്പു​ഴ അ​ണ​യി​ൽ ജ​ല​നി​ര​പ്പ് 758.15 എം​എ​സ്എ​ല്ലും(​മീ​ൻ സീ ​ലെ​വ​ൽ)​സം​ഭ​ര​ണ​ശേ​ഷി 41.27 മി​ല്യ​ണ്‍ ക്യു​ബി​ക് മീ​റ്റ​റു​മാ​ണ്. ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് സെ​ക്ക​ൻ​ഡി​ൽ 59 ഘ​ന​മീ​റ്റ​ർ ആ​ണെ​ങ്കി​ലും ഇ​പ്പോ​ൾ മൂ​ന്ന് ഷ​ട്ട​റു​ക​ൾ വ​ഴി പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന​തു 17.18 ഘ​ന​മീ​റ്റ​ർ വെ​ള്ള​മാ​ണ്. ഇ​തു​മൂ​ലം അ​ണ​യു​ടെ താ​ഴ്ഭാ​ഗ​ത്തു​ള്ള അ​ന്പ​ല​വ​യ​ൽ, മീ​ന​ങ്ങാ​ടി, മു​ട്ടി​ൽ,ക​ണി​യാ​ന്പ​റ്റ, പ​ന​മ​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​രാ​പ്പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ള​യ​ജ​ലം ക​യ​റു​ന്ന​ത് ഒ​രു പ​രി​ധി വ​രെ ത​ട​യാ​നാ​കു​ന്നു​ണ്ട്.

കെ​സ്ഇ​ബി​യു​ടെ കീ​ഴി​ലു​ള്ള ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​യു​ടെ ഷ​ട്ട​റു​ക​ൾ മ​ഴ ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യി​ൽ തു​ട​ർ​ന്നാ​ൽ ചൊ​വ്വാ​ഴ്ച​യോ​ടെ ചെ​റി​യ അ​ള​വി​ൽ ഉ​യ​ർ​ത്തും. അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ പ​ന​മ​രം പു​ഴ​യി​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള വെ​ള്ള​പ്പൊ​ക്കം ഒ​ഴി​വാ​ക്കാ​നാ​ണ് കാ​രാ​പ്പു​ഴ ഡാ​മി​ലെ ജ​ല​നി​ര​പ്പ് 758.50 എം​എ​സ്എ​ൽ ആ​കു​ന്പോ​ൾ ഷ​ട്ട​റു​ക​ൾ 25 സെ​ന്‍റി മീ​റ്റ​ർ ഉ​യ​ർ​ത്താ​നു​ള്ള തീ​രു​മാ​നം. ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തു​ന്ന​തോ​ടെ കാ​രാ​പ്പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് 1.5 മു​ത​ൽ ര​ണ്ട് വ​രെ മീ​റ്റ​ർ ഉ​യ​രാ​നി​ട​യു​ണ്ട്. അ​പ​ക​ട​ക​ര​മാ​യ മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ മാ​റ്റി താ​മ​സി​പ്പി​ക്കും.

ജി​ല്ല​യി​ൽ ബാ​വ​ലി ഒ​ഴി​കെ എ​ല്ലാ പു​ഴ​ക​ളും ഇ​പ്പോ​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ 103 പേ​രെ അ​ഗ്നി-​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 8.30നു ​അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ൽ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ചൂ​ര​ൽ​മ​ല​യി​ൽ 230 മി​ല്ലി മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു. മ​റ്റി​ട​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യു​ടെ അ​ള​വ്(​മി​ല്ലി മീ​റ്റ​റി​ൽ): നെ​ല്ലി​മു​ണ്ട-246, ചു​ളു​ക്ക-151, ഓ​ട​ത്തോ​ട്-160, എ​രു​മ​ക്കൊ​ല്ലി-187, വൈ​ത്തി​രി-193, പൊ​ഴു​ത​ന-152, ചു​ണ്ടേ​ൽ-152, പ​ടി​ഞ്ഞാ​റ​ത്ത​റ-282.8, തൊ​ണ്ട​ർ​നാ​ട്, തേ​റ്റ​മ​ല-140, എ​ട​വ​ക-106, മാ​ന​ന്ത​വാ​ടി ജ​സി-125, മു​ട്ടി​ൽ-112.60, ക​ൽ​പ്പ​റ്റ കൈ​നാ​ട്ടി-125, ക​ൽ​പ്പ​റ്റ പെ​രു​ന്ത​ട്ട-171.50, മു​പ്പൈ​നാ​ട്-252, ത​വി​ഞ്ഞാ​ൽ, പേ​രി​യ-167.40.