കാലവർഷം: ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ 1216 കു​ടും​ബ​ങ്ങ​ളി​ലെ 4206 പേ​ര്‍
Saturday, August 8, 2020 11:10 PM IST
ക​ല്‍​പ്പ​റ്റ: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​ക​ള്‍ രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ 1216 കു​ടും​ബ​ങ്ങ​ളി​ലെ 4206 പേ​രെ 79 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി. കൂ​ടാ​തെ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 3009 കു​ടും​ബ​ങ്ങ​ളി​ലെ 10,555 പേ​രെ​യും മ​റ്റ് വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി​ത്താ​മ​സി​പ്പി​ച്ചു.

ദു​ര​ന്ത സാ​ധ്യ​താ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​യു​ന്ന 2872 കു​ടും​ബ​ങ്ങ​ളി​ലെ 9420 പേ​രെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും 137 കു​ടും​ബ​ങ്ങ​ളി​ലെ 548 പേ​രെ വാ​ട​ക വീ​ടു​ക​ളി​ലേ​ക്കു​മാ​ണ് മാ​റ്റി താ​മ​സി​പ്പി​ച്ച​ത്. 587 പേ​രെ വൃ​ദ്ധ സ​ദ​ന​ത്തി​ലേ​ക്ക് മാ​റ്റി.

പ​ര​മാ​വ​ധി ആ​ളു​ക​ളെ സു​ര​ക്ഷി​ത മേ​ഖ​ല​ക​ളി​ലേ​ക്ക് മാ​റ്റി​ത്താ​മ​സി​പ്പി​ക്കു​ന്ന​തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ജാ​ഗ്ര​ത​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​ണ്ട​ക്കൈ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ആ​ള​പാ​യം ഇ​ല്ലാ​താ​ക്കി​യ​ത്. ര​ണ്ട് വീ​ടു​ക​ളും ര​ണ്ട് പാ​ല​ങ്ങ​ളും ഒ​ലി​ച്ചു പോ​യ​ത് ഉ​ള്‍​പ്പെ​ടെ വ​ന്‍ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യെ​ങ്കി​ലും അ​പ​ക​ടാ​വ​സ്ഥ മു​ന്‍​കൂ​ട്ടി​യ​റി​ഞ്ഞ് ത​ലേ​ന്ന് രാ​ത്രി ഉ​ള്‍​പ്പെ​ടെ 179 കു​ടും​ബ​ങ്ങ​ളെ​യാ​ണ് ഇ​വി​ടെ നി​ന്ന് മാ​റ്റി​ത്താ​മ​സി​പ്പി​ച്ച​ത്.

സു​ര​ക്ഷി​ത മേ​ഖ​ല​യ​ലാ​ണ് ക​ഴി​യു​ന്ന​തെ​ന്ന് ക​രു​തി​യ​വ​രും പാ​ല​ങ്ങ​ള്‍ ത​ക​ര്‍​ന്ന​തി​നാ​ല്‍ കു​ടു​ങ്ങി​പ്പോ​വു​ന്ന സ്ഥി​തി​യു​ണ്ടാ​യി. ഇ​വ​രെ​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ പു​റ​ത്തെ​ത്തി​ച്ച​ത്.
ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം മേ​പ്പാ​ടി ഗ്രാ​മ​പ്പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ഹ​ദി​നന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ള്‍, വൈ​ത്തി​രി ത​ഹ​സി​ല്‍​ദാ​ര്‍ ടി.​പി. അ​ബ്ദു​ല്‍ ഹാ​രി​സ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​രാ​യ ടി. ​റ​സാ​ഖ്, സ​ന്ദീ​പ്കു​മാ​ര്‍, വെ​ള്ള​രി​മ​ല വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ബാ​ല​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റ​വ​ന്യൂ ടീം, ​ഡി​എ​ഫ്ഒ ര​ഞ്ജി​ത് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​നം വ​കു​പ്പ് സം​ഘം എ​ന്നി​വ​രാ​ണ് ത​ലേ ദി​വ​സം ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ച​ത്.

ഉ​രു​ള്‍​പൊ​ട്ട​ലി​നെ തു​ട​ര്‍​ന്നു​ള്ള ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഇ​വ​ര്‍​ക്ക് പു​റ​മെ സ​ബ് ക​ള​ക്ട​ര്‍ വി​ക​ല്‍​പ് ഭ​ര​ദ്വാ​ജ്, എ​എ​സ്പി വി​വേ​ക്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കെ. ​അ​ജീ​ഷ്, ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ പി. ​അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഗ്‌​നി ര​ക്ഷാ സം​ഘം, ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​നാ അം​ഗ​ങ്ങ​ള്‍, കാ​രു​ണ്യ സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ വ​ള​ണ്ടി​യ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.