അ​റു​തി ഇ​ല്ലാ​തെ കോ​വി​ഡ് വ്യാ​പ​നം; വാ​ളാ​ട് ആ​ശ​ങ്ക ഒ​ഴി​യു​ന്നി​ല്ല
Saturday, August 8, 2020 11:10 PM IST
മാ​ന​ന്ത​വാ​ടി: കോ​വി​ഡ് ലാ​ർ​ജ് ക്ല​സ്റ്റ​റാ​യ വാ​ളാ​ട് അ​നു​ദി​നം കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രു​ന്ന​ത് അ​ധി​കൃ​ത​ർ​ക്ക് ക​ന​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്നു. ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പേ​രി​യ​യി​ൽ കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി വ​രി​ക​യാ​ണ്.
വാ​ളാ​ട് മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ലും വി​വാ​ഹ ച​ട​ങ്ങി​ലും പ​ങ്കെ​ടു​ത്ത​വ​രി​ലൂ​ടെ ഉ​ണ്ടാ​യ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ഉൗ​ർ​ജി​ത പ​രി​ശ്ര​മ​മാ​ണ് അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന​ത്. നാ​ട്ടു​കാ​രും ഇ​തി​നോ​ട് സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.
ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് പൂ​ർ​ണ​ണാ​യും ട്രി​പ്പി​ൾ ലോ​ക് ഡൗ​ണി​ലാ​ണ്. ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത​വ​രും വാ​ളാ​ടു​ള്ള രോ​ഗി​ക​ളു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്കം ഉ​ണ്ടാ​യ ആ​ളു​ക​ൾ കൂ​ടു​ത​ലു​ള്ള വെ​ള്ള​മു​ണ്ട, എ​ട​വ​ക, തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി തു​ട​രു​ക​യാ​ണ്. നി​യ​ന്ത്ര​ണം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

വാ​ളാ​ട് കൂ​ടം​ക്കു​ന്നി​ലെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ലും ര​ണ്ട് വി​വാ​ഹ ച​ട​ങ്ങി​ലും പ​ങ്കെ​ടു​ത്ത മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ളു​ക​ളെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന​ത് മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലാ​കെ ആ​ശ​ങ്ക വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്നു​ണ്ട്. താ​ലൂ​ക്കി​ൽ നി​രോ​ധ​നാ​ജ്ഞ​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. വാ​ളാ​ട് ക്ല​സ്റ്റ​റി​ൽ കോ​വി​ഡ് ഭീ​തി ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ തൊ​ണ്ട​ർ​നാ​ട് പ്ര​ദേ​ശ​ത്തു​ള്ള​വ​രും ജാ​ഗ്ര​ത കൈ​വെ​ടി​യ​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.