ദു​ര​ന്ത​നി​വാ​ര​ണ​സേ​ന ഡ​യ​റ​ക്ട​റി പ്ര​കാ​ശ​നം ചെ​യ്തു
Saturday, August 8, 2020 11:10 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന ഡ​യ​റ​ക്ട​റി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ആ​ദ്യ​പ്ര​തി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല​യ്ക്കു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കോ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. അ​നി​ൽ​കു​മാ​ർ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​അ​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​രി​ശീ​ല​നം ന​ൽ​കി​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​നാം​ഗ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് ഡ​യ​റ​ക്ട​റി​യി​ൽ.​ജി​ല്ല​യി​ലെ പൊ​തു​വി​വ​ര​ങ്ങ​ൾ, പ്ര​ധാ​ന ഫോ​ണ്‍ ന​ന്പ​റു​ക​ൾ, ആ​ശു​പ​ത്രി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, റോ​ഡ് മാ​പ് എ​ന്നി​വ ഡ​യ​റ​ക്ട​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
പ്ര​ള​യ​വും ഉ​രു​ൾ​പ്പൊ​ട്ട​ലും ഉ​ൾ​പ്പെ​ടെ ദു​ര​ന്ത​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു പ്രാ​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ൽ രൂ​പീ​ക​രി​ച്ച​താ​ണ് ദു​ര​ന്ത​നി​വാ​ര​ണ​സേ​ന. സേ​നാം​ഗ​ങ്ങ​ൾ​ക്കു ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു,ആ​രോ​ഗ്യം,ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പു​ക​ൾ ദു​ര​ന്ത​നി​വാ​ര​ണ പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര ജീ​വ​ൻ​ര​ക്ഷാ​മാ​ർ​ഗ്ഗ​ങ്ങ​ളി​ലും പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്. ദു​ര​ന്ത​നി​വാ​ര​ണ​സേ​നാം​ഗ​ങ്ങ​ളെ ന​ഗ​ര​സ​ഭ,പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ആ​വ​ശ്യാ​നു​സ​ര​ണം ഇ​വ​രു​ടെ സേ​വ​നം അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യും.​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ 25 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് ദു​ര​ന്ത​നി​വാ​ര​ണ സേ​ന രൂ​പീ​ക​രി​ച്ച​ത്.​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൽ​ക്കാ​യി ര​ണ്ട് ബോ​ട്ടു​ക​ൾ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു വ​കു​പ്പി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം കൈ​മാ​റി​യി​യി​രു​ന്നു.