സ്വ​ർ​ണ്ണ​ക​ള്ള​ക​ട​ത്ത് ബ​ന്ധം വ്യ​ക്തം: മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്ക​ണമെന്ന്
Saturday, August 8, 2020 11:07 PM IST
ക​ൽ​പ്പ​റ്റ: സ്വ​ർ​ണ്ണ​ക​ള്ള​ക്ക​ട​ത്ത് കേ​സു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് എ​ൻ​ഐ​എ പ​ബ്ലി​ക്ക് പ്രോ​സി​ക്യു​ട്ട​ർ കോ​ട​തി​യി​ൽ ബോ​ധ്യ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​ച്ച് അ​ന്ത​സ് കാ​ണി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി മെം​ബ​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ പ​റ​ഞ്ഞു. കെ​പി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ്പീ​ക്ക് അ​പ്പ് കേ​ര​ള സ​ത്യ​ഗ്ര​ഹ പ​ര​ന്പ​ര​യു​ടെ ക​ൽ​പ്പ​റ്റ ബ്ലോ​ക്കി​ലെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വ​ർ​ണ്ണ​ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​പ്ന​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ന​സാ​ക്ഷി സൂ​ക്ഷി​പ്പു​കാ​ര​നും പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​മാ​യ എം. ​ശി​വ​ശ​ങ്ക​നു​മാ​യും മു​ഖ്യ​മ​ന്ത്രി​യു​മാ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​ഫീ​സു​മാ​യി​ട്ടും ആ​ഴ​ത്തി​ലു​ള്ള​ബ​ന്ധ​മാ​ണ് ഉ​ള്ള​തെ​ന്ന് കേ​സി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ബോ​ധ്യ​പ്പെ​ട്ട​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ​മ​ര​ത്തി​ൽ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ജെ. ഐ​സ​ക്, ജോ​യി തൊ​ട്ടി​ത്ത​റ, ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​കെ. ര​ജേ​ന്ദ്ര​ൻ, മേ​ഹ​ൻ ദാ​സ് കോ​ട്ട​ക്കൊ​ല്ലി, സാ​ലി​റാ​ട്ട​ക്കൊ​ല്ലി, ജോ​സ് ക​ണ്ട​ത്തി​ൽ, പി.​വി. വേ​ണു​ഗോ​പാ​ൽ, ഉ​ഷാ ത​ന്പി, സു​ന്ദ​ർ​രാ​ജ് എ​ട​പ്പെ​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.