ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ
Saturday, August 8, 2020 11:07 PM IST
ക​ല്‍​പ്പ​റ്റ:​ ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളും ക​ണ്ടെ​യ്ന്‍​മെ​ന്റ് സോ​ണു​ക​ളാ​യി ജി​ല്ലാ ക?​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള പ്ര​ഖ്യാ​പി​ച്ചു. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ്/ ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് ഒ​ഴി​കെ​യു​ള്ള ചെ​റു​കി​ട പ​ല​ച​ര​ക്ക്, പ​ഴം, പ​ച്ച​ക്ക​റി ക​ട​ക​ള്‍, മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ള്‍, പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ എ​ന്നി​വ​ക്ക് പ്ര​വ​ര്‍​ത്തി​ക്കാം. മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ള്‍​ക്ക് രാ​വി​ലെ എ​ട്ട് മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴ് വ​രെ​യും പെ​ട്രോ​ള്‍ ബ​ങ്കു​ക​ള്‍​ക്ക് എ​ട്ട് മു​ത​ല്‍ വൈ​കു​ന്നേ​രം അ്ഞ്ച് ​വ​രെ​യും അ​നു​മ​തി​യു​ള്ള മ​റ്റ് ക​ട​ക​ള്‍​ക്ക് രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ്ഞ്ച് ​വ​രെ​യു​മാ​ണ് തു​റ​ക്കാ​ന്‍ അ​നു​മ​തി.
മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ലെ ഡി​വി​ഷ​ൻ 21 ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യും മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 18 ൽ ​ഉ​ൾ​പ്പെ​ടു​ന്ന പെ​രി​ക്ക​ല്ലൂ​ർ 33 ക​വ​ല​യും ക​വ​ല​യോ​ട് ചു​റ്റു​മു​ള്ള ഒ​രു കീ​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​വും മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റാ​യും ജി​ല്ലാ ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ചു.