വ​യ​നാ​ടി​ന്‍റെ നി​ല​നി​ൽ​പ്പി​നു ശാ​സ്ത്രീ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്ക​ണമെന്ന്
Saturday, August 8, 2020 11:07 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ടി​ന്‍റെ നി​ല​നി​ൽ​പ്പി​നു ശാ​സ്ത്രീ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നു വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ൽ​നി​ന്നു ഭ​ര​ണാ​ധി​കാ​രി​ക​ൾ പാ​ഠം ഉ​ൾ​ക്കൊ​ള്ളു​ന്നി​ല്ലെ​ന്നു യോ​ഗം വി​ല​യി​രു​ത്തി. പു​ത്തു​മ​ല ദു​ര​ന്തം ന​ട​ന്നു ഒ​രു വ​ർ​ഷ​മാ​യി​ട്ടും പ്ര​കൃ​തി ചൂ​ഷ​ണ​ത്തി​ൽ മാ​റ്റം ഉ​ണ്ടാ​യി​ല്ല. പ​ന​മ​രം പു​ഴ​യി​ൽ​നി​ന്നു ആ​യി​ര​ക്ക​ണ​ക്കി​ന്ന് ടി​പ്പ​ർ മ​ണ​ലൂ​റ്റി. പ​ല ക​രി​ങ്ക​ൽ ക്വാ​റി​ക​ളും യ​ഥേ​ഷ്ടം പ്ര​വ​ർ​ത്തി​ക്കു​ന്നു. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ലെ​യും ഉ​രു​ൾ​പൊ​ട്ട​ലി​ലെ​യും ഇ​ര​ക​ളു​ടെ പു​ന​ര​ധി​വാ​സം ഇ​നി​യും പൂ​ർ​ത്തി​യാ​യി​ല്ല. മ​ല​ഞ്ചെ​രി​വു​ക​ളി​ലെ​യും മ​ല​മു​ക​ളി​ലെ​യും റി​സോ​ർ​ട്ടു​ക​ൾ പൊ​ളി​ച്ചു​മാ​റ്റി​യി​ട്ടി​ല്ല. ഇ​നി​യും മ​ഹാ​ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ കാ​ത്തു​നി​ൽ​ക്ക​രു​തെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ദു​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് അ​ന്പ​ല​വ​യ​ൽ, ബാ​ബു മൈ​ല​ന്പാ​ടി, പി.​എം. സു​രേ​ഷ്, എ.​വി. മ​നോ​ജ്, എം. ​ഗം​ഗാ​ധ​ര​ൻ, സ​ണ്ണി മ​ര​ക്കാ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.