വ​ള്ളി​യൂ​ർ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലെ തീ​ർ​ത്ഥ കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു
Thursday, August 6, 2020 11:11 PM IST
മാ​ന​ന്ത​വാ​ടി: കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ച്ച​തോ​ടെ മാ​ന​ന്ത​വാ​ടി വ​ള്ളി​യൂ​ർ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലെ തീ​ർ​ത്ഥ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്. മാ​ന​ന്ത​വാ​ടി വ​ള്ളി​യൂ​ർ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലെ തീ​ർ​ത്ഥ കി​ണ​ർ പ്ര​സി​ദ്ധ​മാ​ണ്. അ​ന്ന​പൂ​ർ​ണേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള​താ​ണ് തീ​ർ​ത്ഥ കി​ണ​ർ.
മു​ൻ കാ​ല​ങ്ങ​ളി​ൽ പൂ​ജ​യ്ക്കും ക്ഷേ​ത്ര​ത്തി​ലെ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഈ ​തീ​ർ​ത്ഥ കി​ണ​റി​ലെ വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​ടി​ഞ്ഞു​താ​ഴ്ന്നെ​ങ്കി​ലും കി​ണ​ർ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​മെ​ന്ന് പാ​ര​ന്പ​ര്യ ട്ര​സ്റ്റി ഏ​ച്ചോം ഗോ​പി പ​റ​ഞ്ഞു.