ജി​ല്ല​യി​ൽ 30 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു
Thursday, August 6, 2020 11:11 PM IST
ക​ൽ​പ്പ​റ്റ: മൂ​ന്ന് നാ​ലൂ​ക്കു​ക​ളി​ലാ​യി ജി​ല്ല​യി​ൽ 30 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു. 456 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നും 1664 പേ​രെ​യാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി​യ​ത്.
കാ​ല​വ​ർ​ഷം കൂ​ടു​ത​ൽ പ്ര​ഹ​ര​മേ​ൽ​പ്പി​ച്ച വൈ​ത്തി​രി താ​ലൂ​ക്കി​ലാ​ണ് കൂ​ടു​ത​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്ന​ത്. 18 ക്യാ​ന്പു​ക​ളാ​ണ് വൈ​ത്തി​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 250 കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നും 897 ആ​ളു​ക​ളെ​യാ​ണ് മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്.
മാ​ന​ന്ത​വാ​ടി​യി​ൽ 10 ക്യാ​ന്പു​ക​ളാ​ണ് തു​റ​ന്ന​ത്. 154 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നും 610 പേ​രെ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി. ബ​ത്തേ​രി താ​ലൂ​ക്കി​ൽ ര​ണ്ട് ക്യാ​ന്പു​ക​ളാ​ണ് തു​റ​ന്ന​ത്. 52 കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നും 157 പേ​രെ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി.